വാരിയംകുന്നന് മുന്‍പ് ‘നാരദന്‍’ വരും; ആഷിക് അബുവിന്റെ പുതിയ ചിത്രത്തില്‍ ടൊവീനോയും അന്ന ബെന്നും

വാരിയംകുന്നന് മുന്പായി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് അബു.
 | 
വാരിയംകുന്നന് മുന്‍പ് ‘നാരദന്‍’ വരും; ആഷിക് അബുവിന്റെ പുതിയ ചിത്രത്തില്‍ ടൊവീനോയും അന്ന ബെന്നും

വാരിയംകുന്നന് മുന്‍പായി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് അബു. ഉണ്ണി.ആര്‍ രചിക്കുന്ന നാരദന്‍ എന്ന ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൊവീനോ തോമസ്, അന്ന ബെന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം വരുന്ന ജനുവരിയില്‍ ആരംഭിക്കും. ഒപിഎം ഡ്രീം മില്ലിന്റെ ബാനറില്‍ സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

വാരിയംകുന്നന് മുന്‍പ് ‘നാരദന്‍’ വരും; ആഷിക് അബുവിന്റെ പുതിയ ചിത്രത്തില്‍ ടൊവീനോയും അന്ന ബെന്നും

അടുത്ത വിഷു റിലീസ് ആയി തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജാഫര്‍ സാദിഖ് ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശേഖര്‍ മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അടുത്ത വര്‍ഷം അവസാനത്തോടെയായിരിക്കും പൃഥ്വിരാജ് മുഖ്യവേഷത്തില്‍ എത്തുന്ന വാരിയംകുന്നന്‍ ചിത്രീകരണം ആരംഭിക്കുകയെന്നാണ് വിവരം.