കലാഭവന്‍ മണിയുടെ മരണം; നുണപരിശോധനകള്‍ ഇന്നാരംഭിക്കും, ജാഫര്‍ ഇടുക്കിയും സാബുമോനും ഹാജരാകും

നടന് കലാഭവന് മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി നുണ പരിശോധനകള് ഇന്ന് ആരംഭിക്കും. കലാഭവന് മണിയുടെ അടുത്ത ബന്ധുക്കളും സിനിമാ മേഖലയില് നിന്നുള്ള സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്ട്ട്. എറണാകുളം സിബിഐ ഓഫിസില് വെച്ചാണ് നുണ പരിശോധന നടക്കുന്നത്. നടന്മാരായ സാബുമോന്, ജാഫര് ഇടുക്കി എന്നിവരും നുണപരിശോധനയ്ക്കായി എത്തും.
 | 
കലാഭവന്‍ മണിയുടെ മരണം; നുണപരിശോധനകള്‍ ഇന്നാരംഭിക്കും, ജാഫര്‍ ഇടുക്കിയും സാബുമോനും ഹാജരാകും

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി നുണ പരിശോധനകള്‍ ഇന്ന് ആരംഭിക്കും. കലാഭവന്‍ മണിയുടെ അടുത്ത ബന്ധുക്കളും സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം സിബിഐ ഓഫിസില്‍ വെച്ചാണ് നുണ പരിശോധന നടക്കുന്നത്. നടന്മാരായ സാബുമോന്‍, ജാഫര്‍ ഇടുക്കി എന്നിവരും നുണപരിശോധനയ്ക്കായി എത്തും.

മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എം.ജി. വിപിന്‍, സുഹൃത്ത് സി.എ. അരുണ്‍, എന്നിവരെ ഇന്നും കെ.സി. മുരുകന്‍, അനില്‍കുമാര്‍ എന്നിവരെ നാളെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കുക. ഇവരെ കൂടാതെയാണ് ജാഫര്‍ ഇടുക്കിയും സാബുമോനും. നേരത്തെ മണിയുടെ സഹോദരന്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്നു. സാബുമോനെതിരെയും ജാഫര്‍ ഇടുക്കിക്കെതിരെയും വലിയ ആരോപണങ്ങളാണ് മണിയുടെ സഹോദരന്‍ ഉന്നയിച്ചത്.

2016 മാര്‍ച്ചിലാണ് കലാഭവന്‍ മണി മരണപ്പെടുന്നത്. വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കര്യത്തില്‍ അവ്യക്തത നിലനിന്നതോടെ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യമുയര്‍ന്നു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലം ദുരൂഹതയുടെ തോതും വര്‍ദ്ധിപ്പിച്ചു. 2017ല്‍ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. മണിയുടെ ശരീരത്തിലേക്ക് രാസപദാര്‍ത്ഥം എങ്ങനെയെത്തി എന്നതായിരിക്കും സിബിഐ അന്വേഷിക്കുന്ന പ്രധാന കാര്യം.