കോപ്പിയടിച്ചെങ്കില്‍ അത് എന്റെ കഴിവ്! പിഎസ്‌സി കോപ്പിയടിക്കേസിലെ പ്രതി ഫെയിസ്ബുക്കില്‍ പറഞ്ഞത്

കത്തിക്കുത്ത് കേസിലും പി.എസ്.സി പരീക്ഷയിലെ കോപ്പിയടിക്കേസിലും ജാമ്യത്തിലിറങ്ങിയ ശേഷം ഫെയിസ്ബുക്ക് കമന്റില് പ്രതിയുടെ വീരവാദം.
 | 
കോപ്പിയടിച്ചെങ്കില്‍ അത് എന്റെ കഴിവ്! പിഎസ്‌സി കോപ്പിയടിക്കേസിലെ പ്രതി ഫെയിസ്ബുക്കില്‍ പറഞ്ഞത്

തിരുവനന്തപുരം: കത്തിക്കുത്ത് കേസിലും പി.എസ്.സി പരീക്ഷയിലെ കോപ്പിയടിക്കേസിലും ജാമ്യത്തിലിറങ്ങിയ ശേഷം ഫെയിസ്ബുക്ക് കമന്റില്‍ പ്രതിയുടെ വീരവാദം. കോപ്പിയടിച്ചെങ്കില്‍ അത് എന്റെ കഴിവ് എന്നാണ് യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ നേതാവ് നസീം തന്റെ പോസ്റ്റിന് ലഭിച്ച കമന്റിന് മറുപടി കമന്റിട്ടത്. ജാമ്യം ലഭിച്ചതിന് ശേഷം പ്രൊഫൈല്‍ ഫോട്ടോ നസീം മാറ്റിയിരുന്നു. ”തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത്” എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്.

‘നീയൊക്കെ എങ്ങനെ തോല്‍ക്കാന്‍, അമ്മാതിരി കോപ്പിയടിയല്ലേ’ എന്ന് ഈ ഫോട്ടോയില്‍ ഒരാള്‍ കമന്റ് ചെയ്തു. അതിന് നല്‍കിയ മറുപടിയിലാണ് നസീം ഇങ്ങനെ പറഞ്ഞത്. ഒക്ടോബര്‍ 28നാണ് യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ ക്യാമ്പസില്‍ പോലും പ്രവേശിക്കരുതെന്നാണ് ജാമ്യവ്യവസ്ഥ.

കോപ്പിയടിച്ചെങ്കില്‍ അത് എന്റെ കഴിവ്! പിഎസ്‌സി കോപ്പിയടിക്കേസിലെ പ്രതി ഫെയിസ്ബുക്കില്‍ പറഞ്ഞത്

ജൂലൈയിലാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഖിലിനെ എസ്എഫ്‌ഐ നേതാക്കളായ പ്രതികള്‍ കുത്തി പരിക്കേല്‍പ്പിക്കുന്നത്. പ്രതികള്‍ പിഎസ് സി നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ റാങ്ക് ജേതാക്കളാണെന്ന വിവരം ഇതിന് ശേഷമാണ് പുറത്ത് വന്നത്. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് കോപ്പിയടി പുറത്തു വന്നത്. കേസുകളില്‍ 90 ദിവസമായിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഇരുവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.