വിവാഹ ശേഷം സൗദിയില്‍ എത്തിയ കണ്ണൂര്‍ സ്വദേശി കൊറോണ ബാധിച്ച് മരിച്ചു

വിവാഹശേഷം സൗദിയില് ജോലിസ്ഥലത്ത് തിരിച്ചെത്തിയ കണ്ണൂര് സ്വദേശിയായ യുവാവ് കൊറോണ ബാധിച്ച് മരിച്ചു.
 | 
വിവാഹ ശേഷം സൗദിയില്‍ എത്തിയ കണ്ണൂര്‍ സ്വദേശി കൊറോണ ബാധിച്ച് മരിച്ചു

കണ്ണൂര്‍: വിവാഹശേഷം സൗദിയില്‍ ജോലിസ്ഥലത്ത് തിരിച്ചെത്തിയ കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊറോണ ബാധിച്ച് മരിച്ചു. പാനൂര്‍ സ്വദേശി ഷബ്‌നാസ് (28) ആണ് മരിച്ചത്. ജനുവരിയില്‍ വിവാഹിതനായ ഷബ്‌നാസ് മാര്‍ച്ച് 10നാണ് സൗദിയിലേക്ക് തിരികെ പോയത്.

സൗദിയില്‍ വെച്ചാണ് ഷബ്‌നാസ് രോഗബാധിതനായതെന്നാണ് വിവരം. കടുത്ത പനിയെത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് മദീനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ഷബ്‌നാസ് മരിച്ചത്.

കെഎംസിസി ഭാരവാഹികളാണ് മരണ വാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കും.