കൊച്ചിയില്‍ നാവികസേനയുടെ ആളില്ലാ വിമാനം തകര്‍ന്നു വീണു; ഒഴിവായത് വന്‍ ദുരന്തം

കൊച്ചിയില് നാവികസേനയുടെ ഡ്രോണ് (ആളില്ലാ വിമാനം) തകര്ന്നു വീണു. വെല്ലിംഗ്ടണ് ഐലന്സിനു സമീപമുള്ള കൂറ്റന് ഇന്ധന ടാങ്കിനടുത്താണ് വിമാനം തകര്ന്നു വീണത്. വന് ദുരന്തമാണ് ഒഴിവായത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാവികസേനാ വിമാനത്താവളത്തില് എത്തുന്നതിനു മുമ്പാണ് അപകടമുണ്ടായത്.
 | 

കൊച്ചിയില്‍ നാവികസേനയുടെ ആളില്ലാ വിമാനം തകര്‍ന്നു വീണു; ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: കൊച്ചിയില്‍ നാവികസേനയുടെ ഡ്രോണ്‍ (ആളില്ലാ വിമാനം) തകര്‍ന്നു വീണു. വെല്ലിംഗ്ടണ്‍ ഐലന്‍സിനു സമീപമുള്ള കൂറ്റന്‍ ഇന്ധന ടാങ്കിനടുത്താണ് വിമാനം തകര്‍ന്നു വീണത്. വന്‍ ദുരന്തമാണ് ഒഴിവായത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പാണ് അപകടമുണ്ടായത്.

യന്ത്രത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. കടലില്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഈ വിമാനം തുടര്‍ച്ചയായി 8 മണിക്കൂറോളം റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നാവികസേന അറിയിച്ചു.