‘ചിലര്‍ മഴയ്ക്കു മുന്‍പേ കരയുന്ന തവളകള്‍’; സിപിഐയെ വിമര്‍ശിച്ച് എന്‍സിപി

സിപിഐയെ വിമര്ശിച്ച് എന്സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന് മാസ്റ്റര്. ചിലര് മഴക്ക് മുമ്പേ കരയുന്ന തവളകളേപ്പോലെയാണ്. തവള കരഞ്ഞതുകൊണ്ടാണ് മഴ പെയ്യുന്നതെന്നാണ് തവളയുടെ വിചാരമെന്നും പീതാംബരന് മാസ്റ്റര് പരിഹസിച്ചു. മന്ത്രി എ.കെ.ബാലനും സിപിഐക്കെതിരെ രംഗത്തെത്തിയിരുന്നു.
 | 

‘ചിലര്‍ മഴയ്ക്കു മുന്‍പേ കരയുന്ന തവളകള്‍’; സിപിഐയെ വിമര്‍ശിച്ച് എന്‍സിപി

തിരുവനന്തപുരം: സിപിഐയെ വിമര്‍ശിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍. ചിലര്‍ മഴക്ക് മുമ്പേ കരയുന്ന തവളകളേപ്പോലെയാണ്. തവള കരഞ്ഞതുകൊണ്ടാണ് മഴ പെയ്യുന്നതെന്നാണ് തവളയുടെ വിചാരമെന്നും പീതാംബരന്‍ മാസ്റ്റര്‍ പരിഹസിച്ചു. മന്ത്രി എ.കെ.ബാലനും സിപിഐക്കെതിരെ രംഗത്തെത്തിയിരുന്നു.

മുന്നണിയില്‍ ഓരോ പാര്‍ട്ടിക്കും പ്രത്യേക ഇമേജില്ല, അത് സര്‍ക്കാരിനാണെന്നായിരുന്നു ബാലന്‍ പറഞ്ഞത്. തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ വിട്ടു നിന്നത് സംബന്ധിച്ചായിരുന്നു എ.കെ.ബാലന്‍ പ്രതികരിച്ചത്. മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ സംഭവമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.

അതേസമയം പാര്‍ട്ടി മുഖപത്രമായ പ്രത്യേക മുഖപ്രസംഗം എഴുതിക്കൊണ്ടാണ് സിപിഐ മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയത്. അസാധാരാണ സാഹചര്യമുണ്ടായതിനാലാണ് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് സിപിഐ വിശദീകരിച്ചു.