തോമസ് ചാണ്ടി രാജിവെക്കണമെന്ന് എന്‍സിപിയിലും ആവശ്യം

മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് എന്സിപിയില് ആവശ്യം. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനു മുമ്പായി ചേര്ന്ന ഭാരവാഹി യോഗത്തിലാണ് മന്ത്രി രാജിവെക്കണമെന്ന ആവശ്യം ചില നേതാക്കന്മാര് ഉയര്ത്തിയത്. മുന്നണി മര്യാദ പാലിക്കണമെന്നും ചിലര് അഭിപ്രായപ്പെട്ടു.
 | 

തോമസ് ചാണ്ടി രാജിവെക്കണമെന്ന് എന്‍സിപിയിലും ആവശ്യം

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് എന്‍സിപിയില്‍ ആവശ്യം. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനു മുമ്പായി ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് മന്ത്രി രാജിവെക്കണമെന്ന ആവശ്യം ചില നേതാക്കന്‍മാര്‍ ഉയര്‍ത്തിയത്. മുന്നണി മര്യാദ പാലിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി കിടക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. എക്‌സിക്യൂട്ടീവിലും രാജിക്കായുള്ള ആവശ്യം നേതാക്കള്‍ ഉന്നയിക്കുമെന്നാണ് കരുതുന്നത്.