മന്ത്രിസ്ഥാനം എന്‍സിപിക്കായി ഒഴിച്ചിടും; ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകും

തോമസ് ചാണ്ടി രാജി വെച്ചതിനെത്തുടര്ന്ന് ഒഴിവു വരുന്ന മന്ത്രിസ്ഥാനം ഒഴിച്ചിടാന് ധാരണ. മന്ത്രി സ്ഥാനം എന്സിപിക്കു തന്നെ നല്കാനാണ് നീക്കം. പാര്ട്ടിയുടെ രണ്ട് എംഎല്എമാരില് ആദ്യം മന്ത്രിയായ എ.കെ.ശശീന്ദ്രന് ഫോണ് കെണി വിവാദത്തില്പ്പെട്ടാണ് രാജിവെച്ചത്. രണ്ട് എംഎല്എമാരില് ആദ്യം കുറ്റവിമുക്തനാകുന്നയാള്ക്ക് മന്ത്രിസ്ഥാനം നല്കാനാണ് തീരുമാനം.
 | 

മന്ത്രിസ്ഥാനം എന്‍സിപിക്കായി ഒഴിച്ചിടും; ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകും

തിരുവനന്തപുരം: തോമസ് ചാണ്ടി രാജി വെച്ചതിനെത്തുടര്‍ന്ന് ഒഴിവു വരുന്ന മന്ത്രിസ്ഥാനം ഒഴിച്ചിടാന്‍ ധാരണ. മന്ത്രി സ്ഥാനം എന്‍സിപിക്കു തന്നെ നല്‍കാനാണ് നീക്കം. പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരില്‍ ആദ്യം മന്ത്രിയായ എ.കെ.ശശീന്ദ്രന്‍ ഫോണ്‍ കെണി വിവാദത്തില്‍പ്പെട്ടാണ് രാജിവെച്ചത്. രണ്ട് എംഎല്‍എമാരില്‍ ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് തീരുമാനം.

അതേ സമയം രാജിവെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം. ഒരു ഘടകകക്ഷി സ്വീകരിച്ച നിലപാടാണ് രാജിയിലേക്ക് നയിച്ചത്. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീങ്ങിയാല്‍ മന്ത്രിസ്ഥാനം തിരികെ നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും തോമസ് ചാണ്ടി പറഞ്ഞു.