പോലീസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; പരിക്ക് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്

എഡിജിപിയുടെ മകള് പോലീസ് ഡ്രൈവറെ മര്ദ്ദിച്ച സംഭവത്തില് പരിക്കിന് സ്ഥിരീകരണം. ഗവാസ്കുടെ മെഡിക്കല് റിപ്പോര്ട്ടിലാണ് പരിക്ക് സ്ഥിരീകരിച്ചത്. മര്ദ്ദനത്തില് കഴുത്തിലെ കശേരുക്കള്ക്ക് ചതവേറ്റതായി സ്കാനിംഗില് വ്യക്തമായി. ഫോണ് ഉപയോഗിച്ച് തന്നെ എഡിജിപിയുടെ മകള് മര്ദ്ദിച്ചുവെന്നായിരുന്നു ഗവാസ്കര് പരാതി നല്കിയത്.
 | 

പോലീസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; പരിക്ക് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പരിക്കിന് സ്ഥിരീകരണം. ഗവാസ്‌കുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് പരിക്ക് സ്ഥിരീകരിച്ചത്. മര്‍ദ്ദനത്തില്‍ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവേറ്റതായി സ്‌കാനിംഗില്‍ വ്യക്തമായി. ഫോണ്‍ ഉപയോഗിച്ച് തന്നെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു ഗവാസ്‌കര്‍ പരാതി നല്‍കിയത്.

മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഡിജിപി പോലീസ് അസോസിയേഷന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഗവാസ്‌കറുടെ ഭാര്യ നല്‍കിയ പരാതി സ്വീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇന്നലെ ഇക്കാര്യം അറിയിച്ചത്.

പോലീസുകാരെക്കൊണ്ട് ദാസ്യപ്പണിയെടുപ്പിച്ച വിവാദത്തില്‍ എഡിജിപി സുധേഷ് കുമാറിനെ മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തു നിന്ന് ഇയാളെ മാറ്റുമെന്നാണ് വിവരം.