സിനിമയില്‍ ഗൂഢസംഘങ്ങളുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തില്‍; വിശദീകരണം നല്‍കി നീരജ് മാധവ്

സിനിമയില് ഗൂഢസംഘങ്ങള് പ്രവര്ത്തിക്കുന്നുണ്ടെന്ന പരാമര്ശം ആവര്ത്തിച്ച് നീരജ് മാധവ്
 | 
സിനിമയില്‍ ഗൂഢസംഘങ്ങളുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തില്‍; വിശദീകരണം നല്‍കി നീരജ് മാധവ്

കൊച്ചി: സിനിമയില്‍ ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാമര്‍ശം ആവര്‍ത്തിച്ച് നീരജ് മാധവ്. താരസംഘടന അമ്മയ്ക്ക് നല്‍കിയ വിശദീകരണ കത്തിലാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞതെന്ന് നീരജ് വിശദീകരിച്ചു. പേരുകള്‍ വെളിപ്പെടുത്താതെയാണ് നീരജ് കത്ത് നല്‍കിയിരിക്കുന്നത്.

സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ എഴുതിയ ഫെയിസ്ബുക്ക് കുറിപ്പിലാണ് വളര്‍ന്നു വരുന്ന നടന്‍മാരെ മുളയിലേ നുള്ളിക്കളയുന്ന ഗൂഢസംഘങ്ങള്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നീരജ് പറഞ്ഞത്. ഈ വാക്കുകള്‍ എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണെന്നും പേരുകള്‍ വ്യക്തമാക്കണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

നീരജില്‍ നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം തേടണം എന്ന് ആവശ്യപ്പെട്ട് ഫെഫ്ക അമ്മയ്ക്ക് കത്ത് നല്‍കുകയും ചെയ്തു. അമ്മയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് നീരജ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരിക്കുന്നത്. നീരജിന്റെ വിശദീകരണത്തിന്റെ പകര്‍പ്പ് അമ്മ ഫെഫ്കയ്ക്ക് കൈമാറി.