സെബര്‍ ആക്രമണം തുടരുന്നു; വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പേജില്‍ നെഗറ്റീവ് റേറ്റിംഗ് ക്യാംപെയിന്‍

നടി പാര്വതിക്കെതിരെ നടന്നു വരുന്ന സൈബര് ആക്രമണം പുതിയ തലത്തിലേക്ക്. പ്രിഥ്വിരാജും പാര്വതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ഗാനം റിലീസ് ചെയ്തപ്പോള് നടന്ന ഡിസ്ലൈക്ക് ക്യാംപെയിനിനു പിന്നാലെ വിമന് ഇന് സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിനെതിരെയാണ് ഇപ്പോള് ആക്രമണം നടക്കുന്നത്. സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന് ഇന് സിനിമ കളക്ടീവിന്റെ പേജില് നെഗറ്റീവ് റേറ്റിംഗ് ആക്രമണമാണ് നടന്നു വരുന്നത്.
 | 

സെബര്‍ ആക്രമണം തുടരുന്നു; വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പേജില്‍ നെഗറ്റീവ് റേറ്റിംഗ് ക്യാംപെയിന്‍

നടി പാര്‍വതിക്കെതിരെ നടന്നു വരുന്ന സൈബര്‍ ആക്രമണം പുതിയ തലത്തിലേക്ക്. പ്രിഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിന്റെ ഗാനം റിലീസ് ചെയ്തപ്പോള്‍ നടന്ന ഡിസ്‌ലൈക്ക് ക്യാംപെയിനിനു പിന്നാലെ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിനെതിരെയാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്. സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പേജില്‍ നെഗറ്റീവ് റേറ്റിംഗ് ആക്രമണമാണ് നടന്നു വരുന്നത്.

പാര്‍വതിയുടെ നിലപാടുകള്‍ക്കൊപ്പം വനിതാ സംഘടനയിലെ സ്ത്രീകള്‍ സ്വീകരിക്കുന്ന സ്വതന്ത്ര നിലപാടുകളെ താഴ്ത്തിക്കെട്ടിക്കൊണ്ടുള്ള ആക്രമണമാണ് പേജില്‍ നടക്കുന്നത്. ഫെമിനിസ്റ്റുകളെ ആകെ ചീത്ത വിളിക്കാനുള്ള അവസരമായി പലരും ഇതിനെ ഉപയോഗിക്കുകയും ചെയ്യുന്നു. അതേ സമയം നിരവധി പേര്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കി പേജിന് പിന്തുണ പ്രഖ്യാപിച്ചി രംഗത്ത് വരികയും ചെയ്യുന്നുണ്ട്.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഓപ്പണ്‍ ഫോറം ചര്‍ച്ചയില്‍ കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് വിമര്‍ശിച്ചതാണ് പാര്‍വതിക്കെതിരെ മമ്മൂട്ടി ആരാധകര്‍ തിരിയാന്‍ കാരണം. ആദ്യ ഘട്ടത്തില്‍ പ്രതികരിക്കാതിരുന്ന മമ്മൂട്ടി പിന്നീട് പാര്‍വതിയെ അനുകൂലിച്ച് രംഗത്തെത്തുകയും തനിക്ക് വേണ്ടി പ്രതികരിക്കാനും പ്രതിരോധിക്കാനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ സൈബര്‍ ആക്രമണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആക്രമണം വ്യക്തിഹത്യയോളം ഉയര്‍ന്നതോടെ പാര്‍വതി പോലീസില്‍ പരാതി നല്‍കുകയും രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പാര്‍വതി അഭിനയിക്കുന്ന മൈ സ്റ്റോറിയുടെ ഗാനം എത്തിയത്. യൂട്യൂബില്‍ ഡിസ് ലൈക്ക് ക്യാംപെയിന്‍ നടത്തിയാണ് മമ്മൂട്ടി ആരാധകര്‍ ഇതിനെ വരവേറ്റത്. ഏറ്റവുമൊടുവിലാണ് വനിതാ സംഘടനയുടെ ഫേസ്ബുക്ക് പേജിലെ ആക്രമണം.