ഡീജെ നീൽ കാറപകടത്തിൽ മരണമടഞ്ഞു

പ്രമുഖ ഡിസ്കോ ജോക്കി നീൽ റൊസാരിയോ(26) കാറപകടത്തിൽ മരണമടഞ്ഞു. ഇന്ന് പുലർച്ചെ മൂന്നിന് ആറ്റിങ്ങൽ ഐ.ടി.ഐ ജങ്ഷനിലായിരുന്നു അപകടം. കർണാകടകയിൽ നിന്നും വിനോദയാത്രയ്ക്കായി എത്തിയ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസുമായി നീലിന്റെ കാർ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗത്തിൽ ഓവർടേക്ക് ചെയ്ത് വന്ന ബസ് നീലിന്റെ ഐ20 കാറിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ.
 | 

ഡീജെ നീൽ കാറപകടത്തിൽ മരണമടഞ്ഞു

 കൊച്ചി: പ്രമുഖ ഡിസ്‌കോ ജോക്കി നീൽ റൊസാരിയോ(26) കാറപകടത്തിൽ മരണമടഞ്ഞു. ഇന്ന് പുലർച്ചെ മൂന്നിന് ആറ്റിങ്ങൽ ഐ.ടി.ഐ ജങ്ഷനിലായിരുന്നു അപകടം. കർണാകടകയിൽ നിന്നും വിനോദയാത്രയ്ക്കായി എത്തിയ സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസുമായി നീലിന്റെ കാർ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗത്തിൽ ഓവർടേക്ക് ചെയ്ത് വന്ന ബസ് നീലിന്റെ ഐ20 കാറിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ.

കേരളത്തിലെ യുവ സംഗീതകാരന്മാരിൽ പ്രമുഖനായിരുന്നു നീൽ റൊസാരിയോ. ഇലക്ട്രോണിക് മ്യൂസിക് എന്ന സങ്കേതം കേരളത്തിൽ പ്രചാരത്തിലാക്കിയതിന് പിന്നിൽ നീലിന്റെ സംഭാവന ചെറുതല്ല. പത്തു വർഷത്തിലധികമായി ഈ രംഗത്ത് തുടരുന്ന നീൽ നിരവധി അന്താരാഷ്ട്ര വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഗീത സംഘത്തിന്റെ അമരക്കാരനായിരുന്നു ഈ കൊച്ചിക്കാരന്‍

വല്ലാർപാടം ഗ്രേസ് വില്ലയിൽ സീഡൻ റൊസാരിയോയുടെ മകനാണ് നീൽ. അമ്മ ആഗ്ലിലിൻ. സഹോദരി ആൽഫിയ. സംസ്‌കാരം നാളെ പത്തുമണിക്ക് വല്ലാർപാടം ബസലിക്കയിൽ നടക്കും.