മത-ജാതി പാർട്ടികളെ മുന്നണിയിൽ എടുക്കില്ല; പന്ന്യൻ രവീന്ദ്രൻ

മുഖ്യമന്ത്രിയാകാൻ കെ.എം മാണിയെ ക്ഷണിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. കെ.എം.മാണി മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് പറഞ്ഞതും ക്ഷണിച്ചതും പന്ന്യൻ രവീന്ദ്രനാണെന്ന കേരള കോൺഗ്രസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പന്ന്യൻ രവീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
 | 

മത-ജാതി പാർട്ടികളെ മുന്നണിയിൽ എടുക്കില്ല; പന്ന്യൻ രവീന്ദ്രൻ

 തിരുവനന്തപുരം: മുഖ്യമന്ത്രിയാകാൻ കെ.എം മാണിയെ ക്ഷണിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. കെ.എം.മാണി മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് പറഞ്ഞതും ക്ഷണിച്ചതും പന്ന്യൻ രവീന്ദ്രനാണെന്ന കേരള കോൺഗ്രസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പന്ന്യൻ രവീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

മാണിയെ ക്ഷണിക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല. എൽ.ഡി.എഫിൽ നുഴഞ്ഞ് കയറാമെന്ന കേരള കോൺഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും ശ്രമം നടക്കില്ല. മുങ്ങിക്കൊണ്ടിരിക്കുന്ന യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്ത് കടക്കാനാണ് കേരള കോൺഗ്രസും മുസ്ലീം ലീഗും ശ്രമിക്കുന്നതെന്നും പന്ന്യൻ കുറ്റപ്പെടുത്തി. ഇടത് പാർട്ടി സെക്യുലാർ ആണ്. ആരെങ്കിലും ഒരാൾ വിചാരിച്ചാൽ അത് മാറ്റാൻ സാധിക്കില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.