ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ ആഭ്യന്തര വകുപ്പ് സംരക്ഷിച്ചതിന് തെളിവുകൾ പുറത്ത്; ബോബിക്കെതിരെ പരാതിയില്ലെന്ന മറുപടി പോലീസ് തിരുത്തി

ബോബി ചെമ്മണ്ണൂരിന്റ തട്ടിപ്പുകൾ ആഭ്യന്തര വകുപ്പ് സംരക്ഷിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഒരുവർഷം മുൻപ് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ലഭിച്ച പരാതിയിൻമേൽ നടപടിയൊന്നുമെടുക്കാതെ പോലീസ് വകുപ്പ് അടയിരിക്കുന്നതിന്റെ രേഖകളാണ് ന്യൂസ് മൊമന്റ്സ് പുറത്ത് വിടുന്നത്.
 | 
ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ ആഭ്യന്തര വകുപ്പ് സംരക്ഷിച്ചതിന് തെളിവുകൾ പുറത്ത്; ബോബിക്കെതിരെ പരാതിയില്ലെന്ന മറുപടി പോലീസ് തിരുത്തി

 

ബോബി ചെമ്മണ്ണൂരിന്റെ  തട്ടിപ്പുകൾ ആഭ്യന്തര വകുപ്പ് സംരക്ഷിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഒരുവർഷം മുൻപ് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ലഭിച്ച പരാതിയിൻമേൽ നടപടിയൊന്നുമെടുക്കാതെ പോലീസ് വകുപ്പ് അടയിരിക്കുന്നതിന്റെ രേഖകളാണ് ന്യൂസ് മൊമന്റ്‌സ് പുറത്ത് വിടുന്നത്.

ഒരേ ചോദ്യത്തിന് ദിവസങ്ങൾക്കകം രണ്ട് ഉത്തരങ്ങൾ നൽകിയാണ് പോലീസ് വകുപ്പ് ബോബി ചെമ്മണ്ണൂരിനെ സംരക്ഷിക്കാൻ ശ്രമിച്ചത്. ആദ്യത്തേതിൽ പരാതിയൊന്നുമില്ലെന്ന് പറയുമ്പോൾ രണ്ടാമത്തേത് പരാതിയുള്ളതായി സമ്മതിക്കുന്നു. എന്നാൽ ഈ പരാതിയിൻമേൽ ഒരു നടപടിയും കൈക്കൊള്ളാൻ രമേശ് ചെന്നിത്തലയുടെ പോലീസ് തയ്യാറാകുന്നില്ല.

2014 ജൂൺ 12നായിരുന്നു ചീഫ് വിപ്പായിരുന്ന പി. സി. ജോർജ് മുഖേന ജോബി ജോർജ് എന്നയാൾ ആഭ്യന്തര മന്ത്രിക്ക് ബോബി ചെമ്മണ്ണൂരിനേക്കുറിച്ച് പരാതി നൽകുന്നത്. ബോബിയുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണ വ്യാപാര സ്ഥാപനം ജനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ നിയമവിരുദ്ധമായി സമാഹരിക്കുന്നതായും തട്ടിപ്പു നടത്തുന്നതായും പരാതിയിൽ പറയുന്നു. ചില ഉന്നതരുടെ സഹായം ഇതിനുള്ളതായും പരാതി വ്യക്തമാക്കുന്നു.

ഈ പരാതിയിൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം പോലീസ് തന്നെ നൽകിയ രേഖയിൽ വ്യക്തമാകുന്നത്. കഴിഞ്ഞ മാസം വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ പരാതിയുടെ തൽസ്ഥിതിയേക്കുറിച്ച് പരാതിക്കാരൻ അന്വേഷിച്ചിരുന്നു. ഇത്തരം ഒരു പരാതി തന്നെ ഇല്ല എന്ന മറുപടിയായിരുന്നു ജോബിക്ക് ലഭിച്ചത്.

ഇതേത്തുടർന്ന് സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ കേസ് ഏറ്റെടുക്കുകയും മറ്റൊരു അപേക്ഷ സമർപ്പിക്കുകയും ചെയ്തു. സംഘടയുടെ ജനറൽ സെക്രട്ടറിയായ ജോയ് കൈതാരത്ത് സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ എഡിജിപി ഇന്റലിജൻസിൽ നിന്ന് ലഭിച്ച മറുപടി ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ചു.

തുടർന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർക്ക് അദ്ദേഹം അപ്പീൽ നൽകി. ഇതിന് ലഭിച്ച മറുപടിയാകട്ടെ ആദ്യം ലഭിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഈ വിഷയത്തിൽ രഹസ്യ സ്വഭാവമുള്ള ഒരു പരാതി ഇന്റലിജൻസ് എഡിജിപിക്ക് നേരിട്ട് ലഭിച്ചതാണെന്ന പോലീസ് സമ്മതിച്ചു. അത് എഡിജിപിയുടെ ക്യാംപ് ഓഫീസ് വഴി സ്‌പെഷ്യൽ ബ്രാഞ്ച് സിഐഡി തൃശൂർ മേഖലാ പോലീസ് സൂപ്രണ്ടിന് നൽകിയതായും മറുപടിയിൽ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ പോലീസിന്റെ ഇൻഫർമേഷൻ ഓഫീസർക്ക് അപാകതകൾ സംഭവിച്ചതായും മറുപടിയിൽ പറയുന്നുണ്ട്.

സംസ്ഥാനത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളേക്കുറിച്ച് അന്വേഷണം നടത്താൻ പ്രത്യേക വിഭാഗം തന്നെ ക്രൈംബ്രാഞ്ചിലുണ്ട്. ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ കീഴിലാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. ആഭ്യന്തര മന്ത്രിക്ക് ലഭിച്ച പരാതി ഈ ഐജിക്ക് നൽകേണ്ടതിന് പകരം ഇന്റലിജൻസ് എഡിജിപിക്ക് കൈമാറിയതിൽത്തന്നെ ദുരൂഹതയുള്ളതായിട്ടാണ് സൂചന.

പോലീസ് ആദ്യം നൽകിയ മറുപടി

ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ ആഭ്യന്തര വകുപ്പ് സംരക്ഷിച്ചതിന് തെളിവുകൾ പുറത്ത്; ബോബിക്കെതിരെ പരാതിയില്ലെന്ന മറുപടി പോലീസ് തിരുത്തി

 


പരാതി ലഭിച്ചുവെന്ന് കാട്ടി രണ്ടാമത് നൽകിയ മറുപടി

ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ ആഭ്യന്തര വകുപ്പ് സംരക്ഷിച്ചതിന് തെളിവുകൾ പുറത്ത്; ബോബിക്കെതിരെ പരാതിയില്ലെന്ന മറുപടി പോലീസ് തിരുത്തി ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ ആഭ്യന്തര വകുപ്പ് സംരക്ഷിച്ചതിന് തെളിവുകൾ പുറത്ത്; ബോബിക്കെതിരെ പരാതിയില്ലെന്ന മറുപടി പോലീസ് തിരുത്തി