തനിക്ക് അവാര്‍ഡ് ലഭിച്ച വാര്‍ത്ത ലൈവില്‍ വായിച്ച് വാര്‍ത്താ അവതാരക ശ്രീജ; വീഡിയോ വൈറല്‍

സന്തോഷം അടക്കാന് ശ്രമിച്ചുകൊണ്ട് തനിക്ക് ലഭിച്ച അവാര്ഡ് വാര്ത്ത വായിക്കുന്ന ശ്രീജയുടെ വീഡിയോ മണിക്കൂറുകള്ക്കുള്ളില് വൈറലാകുകയും ചെയ്തു.
 | 
തനിക്ക് അവാര്‍ഡ് ലഭിച്ച വാര്‍ത്ത ലൈവില്‍ വായിച്ച് വാര്‍ത്താ അവതാരക ശ്രീജ; വീഡിയോ വൈറല്‍

സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു. മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകയും ചീഫ് സബ് എഡിറ്ററുമായ എന്‍.ശ്രീജയ്ക്കാണ് മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത്. ഈ വാര്‍ത്ത പുറത്തെത്തിയപ്പോള്‍ ലൈവില്‍ അത് വായിക്കാനുള്ള ഭാഗ്യവും ശ്രീജയ്ക്ക് തന്നെ ലഭിച്ചു. സന്തോഷം അടക്കാന്‍ ശ്രമിച്ചുകൊണ്ട് തനിക്ക് ലഭിച്ച അവാര്‍ഡ് വാര്‍ത്ത വായിക്കുന്ന ശ്രീജയുടെ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു. ഈ വാര്‍ത്തയ്‌ക്കൊടുവില്‍ ഒരു ചിരിയോടെ സ്‌പോര്‍ട്‌സ് വാര്‍ത്തകളിലേക്ക് നീങ്ങിയ ശ്രീജയുടെ വീഡിയോ അഭിനന്ദനങ്ങളുമായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം

സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച ശ്രീജയ്ക്ക് അഭിനന്ദനങ്ങൾ…

Posted by Rajesh Koyikkal on Tuesday, February 11, 2020