സ്വപ്‌നയുടെയും സന്ദീപിന്റെയും ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

സ്വര്ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും ജാമ്യഹര്ജി എന്ഐഎ കോടതി തള്ളി.
 | 
സ്വപ്‌നയുടെയും സന്ദീപിന്റെയും ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയുടെയും സന്ദീപിന്റെയും ജാമ്യഹര്‍ജി എന്‍ഐഎ കോടതി തള്ളി. സ്വര്‍ണ്ണക്കടത്തില്‍ സ്വപ്‌ന പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. തെളിവുകളുടെയും കേസ് ഡയറിയുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.

തനിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നായിരുന്നു സ്വപ്ന കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഡിപ്ലോമാറ്റിക് ബാഗില്‍ വന്ന കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്‌ന ഇടപെട്ടിട്ടുണ്ടെന്ന് കോടതി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുമെന്നും യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ ഉണ്ടെന്നും കോടതി വ്യക്തമാക്കി.