സ്വര്‍ണ്ണക്കടത്ത്; എന്‍ഐഎ കേസില്‍ സരിത്ത് ഒന്നാം പ്രതി, രണ്ടാം പ്രതി സ്വപ്ന

സ്വര്ണ്ണക്കടത്തില് എന്ഐഎ രജിസ്റ്റര് ചെയ്ത കേസില് സരിത്ത് ഒന്നാം പ്രതി.
 | 
സ്വര്‍ണ്ണക്കടത്ത്; എന്‍ഐഎ കേസില്‍ സരിത്ത് ഒന്നാം പ്രതി, രണ്ടാം പ്രതി സ്വപ്ന

കൊച്ചി: സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിത്ത് ഒന്നാം പ്രതി. സ്വപ്‌നയാണ് രണ്ടാം പ്രതി. ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരാണ് മറ്റു പ്രതികള്‍. സ്വര്‍ണ്ണക്കടത്തിന് ദേശീയ-അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്വര്‍ണമെത്തിച്ചത് ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കാനാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായെന്നാണ് എന്‍ഐഎ അറിയിക്കുന്നത്.

കേസില്‍ എന്‍ഐഎ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. വിദേശത്ത് നിന്നും വലിയ തോതില്‍ സ്വര്‍ണമെത്തിച്ചത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും യുഎപിഎ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരം പ്രകാരം സ്വര്‍ണക്കടത്തിനെ ഭീകരപ്രവര്‍ത്തനമായി കണക്കാക്കുമെന്നുമാണ് എന്‍ഐഎ നല്‍കുന്ന വിശദീകരണം.

ജൂലൈ 5നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ 30 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന് പിടികൂടിയ സ്വര്‍ണ്ണത്തിന് 14.82 കോടി മൂല്യം കണക്കാക്കുന്നു. കസ്റ്റംസ് അന്വേഷിച്ച കേസ് വ്യാഴാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറിയത്.