Saturday , 20 July 2019
News Updates

പദ്മാവതിലെ ഗാനത്തിന് ചുവടുവെച്ച് നിമിഷ സജയനും അനു സിതാരയും; വീഡിയോ വൈറല്‍

ക്യാപ്റ്റനിലെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ അനു സിതാരയും തൊണ്ടിമുതല്‍ നായിക നിമിഷ സജയനും പദ്മാവതിലെ ഗാനത്തിന് ചുവട് വെക്കുന്ന വീഡിയോ വൈറല്‍. മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ഇരുവരും ചേര്‍ന്ന് ഘുമര്‍ എന്ന ഗാനത്തിന് ചുവടുവെച്ചത്. ടൊവീനോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ താരങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് നൃത്തം വെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോ കാണാം

 

DONT MISS