യുവാവിന് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് സംശയം

നിപ ബാധിച്ച് ചികിത്സയില് കഴിയുന്ന യുവാവിന് രോഗം പകര്ന്നത് വവ്വാല് കടിച്ച പേരക്കയില് നിന്നാണെന്ന് സംശയം.
 | 
യുവാവിന് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് സംശയം

കൊച്ചി: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന് രോഗം പകര്‍ന്നത് വവ്വാല്‍ കടിച്ച പേരക്കയില്‍ നിന്നാണെന്ന് സംശയം. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാള്‍ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് കേന്ദ്ര സംഘത്തോട് പറഞ്ഞു. സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നിപയുടെ സ്രോതസ് കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര വിദഗ്ദ്ധ സംഘം യുവാവുമായി സംസാരിച്ചിരുന്നു.

യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. 48 മണിക്കൂറായി യുവാവിന് പനിയില്ല. പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്. കളമശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രോഗികളുടെ സാമ്പിളുകളില്‍ നിപ സാന്നിധ്യം ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

നിപ രോഗിയെ ചികിത്സിച്ച ഒരു നഴ്‌സിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിനിയായ 27 കാരിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ രോഗി ചികിത്സയിലുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ നഴ്‌സാണ് ഇവര്‍.