നിപ്പ ആശങ്ക ഒഴിയുന്നു; പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല; രണ്ട് പേര്‍ സുഖം പ്രാപിക്കുന്നു

സംസ്ഥാനത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ആശങ്ക ഒഴിയുന്നു. തുടര്ച്ചയായ മൂന്നാം ദിവസവും പുതിയ കേസുകളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല. ഇതുവരെ 18 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില് 16 പേര് മരണത്തിന് കീഴടങ്ങി കഴിഞ്ഞു. ബാക്കി രണ്ടു പേരുടെ നില ആശ്വാസം നല്കുന്നതാണ്. നഴ്സിംഗ് വിദ്യാര്ത്ഥിനിയും വൈറസ് ബാധയേറ്റ മറ്റൊരാളും സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടര്മാര് അറിയിച്ചു.
 | 

നിപ്പ ആശങ്ക ഒഴിയുന്നു; പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല; രണ്ട് പേര്‍ സുഖം പ്രാപിക്കുന്നു

കോഴിക്കോട്: സംസ്ഥാനത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ആശങ്ക ഒഴിയുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 18 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 16 പേര്‍ മരണത്തിന് കീഴടങ്ങി കഴിഞ്ഞു. ബാക്കി രണ്ടു പേരുടെ നില ആശ്വാസം നല്‍കുന്നതാണ്. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയും വൈറസ് ബാധയേറ്റ മറ്റൊരാളും സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധ മാര്‍ഗങ്ങള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗ ലക്ഷണങ്ങളോടെ ഏഴുപേരെ ഞായറാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവില്‍ 22 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ട്. രോഗ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക 2079 ആയി.

ഇതുവരെ ലഭിച്ച 223 പേരുടെ പരിശോധനാ ഫലങ്ങളില്‍ 205 പേരിലും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാലുശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരന്റെ മരണവും വൈറസ് ബാധയേറ്റല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാനില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും പ്രതിരോധ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. ഇവ വൈറസിനെ മുഴുവനായും പ്രതിരോധിക്കില്ലെങ്കിലും ഗുണകരമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. നിപ്പ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തിയിട്ടുണ്ട്.