കോട്ടയത്ത് നിപ്പയില്ലെന്ന് സ്ഥിരീകരണം

കോട്ടയം മെഡിക്കല് കോളേജില് നിരീക്ഷണത്തിലുള്ളവര്ക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരണം. കോഴിക്കോട്, പേരാമ്പ്ര സ്വദേശിയും കോട്ടയം പാത്താമുട്ടം സ്വദേശിയായ നഴ്സുമാണ് നിരീക്ഷണത്തിലുള്ളത്. പരിശോധനയില് ഇവര്ക്ക് നിപ്പ ബാധയല്ലെന്ന് വ്യക്തമായി.
 | 

കോട്ടയത്ത് നിപ്പയില്ലെന്ന് സ്ഥിരീകരണം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരണം. കോഴിക്കോട്, പേരാമ്പ്ര സ്വദേശിയും കോട്ടയം പാത്താമുട്ടം സ്വദേശിയായ നഴ്‌സുമാണ് നിരീക്ഷണത്തിലുള്ളത്. പരിശോധനയില്‍ ഇവര്‍ക്ക് നിപ്പ ബാധയല്ലെന്ന് വ്യക്തമായി.

കോട്ടയത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ ട്രെയിനിലെത്തിയ പേരാമ്പ്ര സ്വദേശി കടുത്ത പനിയും അവശതയുമുണ്ടായതിനെത്തുടര്‍ന്ന് നേരിട്ട് മെഡിക്കല്‍ കോളേജില്‍ എത്തുകയായിരുന്നു. ഐസോലേറ്റഡ് വാര്‍ഡിലേക്ക് മാറ്റിയ ഇയാള്‍ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ നഴ്‌സായ പാത്താമുട്ടം സ്വദേശിനിയും നിപ്പ ബാധയാണെന്ന സംശയത്തില്‍ ചികിത്സ തേടുകയായിരുന്നു.

നിരീക്ഷണത്തിലുള്ളവര്‍ക്ക് നിപ്പ വൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്ന് കോട്ടയം ഡിഎംഒ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചിരുന്നു.