ഷൈനിനെയും പല സിനിമാക്കാരെയും അറിയാം: നിസാം

മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടിയിലായ യുവനടൻ ഷൈൻ ടോം ചാക്കോയെ പരിചയമുണ്ടെന്ന് വിവാദവ്യവസായി മുഹമ്മദ് നിസാം. സിനിമയിലെ പല പ്രമുഖരെയും തനിക്ക് അറിയാം. പലരുമായും വളരെ അടുത്തബന്ധമാണുള്ളത് നിസാം പോലീസിന് മൊഴി നൽകി. എന്നാൽ കടവന്ത്രയിലെ ഫ്ളാറ്റ് താനാർക്കും വാടകയ്ക്ക് കൊടുത്തിട്ടില്ലെന്നും നിസാം ചോദ്യം ചെയ്യലിനിടെ പറഞ്ഞു. നിസാമിനെ പേരാമംഗലം പോലീസ് ഇന്നലെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.
 | 
ഷൈനിനെയും പല സിനിമാക്കാരെയും അറിയാം: നിസാം

തൃശൂർ: മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടിയിലായ യുവനടൻ ഷൈൻ ടോം ചാക്കോയെ പരിചയമുണ്ടെന്ന് വിവാദവ്യവസായി മുഹമ്മദ് നിസാം. സിനിമയിലെ പല പ്രമുഖരെയും തനിക്ക് അറിയാം. പലരുമായും വളരെ അടുത്തബന്ധമാണുള്ളത് നിസാം പോലീസിന് മൊഴി നൽകി. എന്നാൽ കടവന്ത്രയിലെ ഫ്‌ളാറ്റ് താനാർക്കും വാടകയ്ക്ക് കൊടുത്തിട്ടില്ലെന്നും നിസാം ചോദ്യം ചെയ്യലിനിടെ പറഞ്ഞു. നിസാമിനെ പേരാമംഗലം പോലീസ് ഇന്നലെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

ചൊവ്വാഴ്ച വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ച നിസാമിനെ ബുധനാഴ്ച കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഒമ്പത് ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ പ്രതി വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ചന്ദ്രബോസ് ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.