എഎംഎംഎ പിന്തുണ അറിയിച്ച് മമ്മൂട്ടി വിളിച്ചെന്ന് നിഷ സാരംഗ്; ഫ്‌ളവേഴ്‌സില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച

ഉപ്പും മുളകും സീരിയല് നായിക നിഷ സാരംഗിന് എഎംഎംഎയുടെ പിന്തുണയുമായി മമ്മൂട്ടിയുടെ കോള്. നടി മാല പാര്വതിയാണ് ഇക്കാര്യം അറിയിച്ചത്. സീരിയല് സംവിധായകന് ഉണ്ണികൃഷ്ണന് തന്നോട് അപമര്യാദയായി പെരുമാറിയെന്നും നിഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇനി ഈ സീരിയലില് അഭിനയിക്കില്ലെന്നും അവര് പറഞ്ഞിരുന്നു. നിഷയെ വിളിച്ചിരുന്നുവെന്നും ഫ്ളവേഴ്സ് ചാനലില് ഒത്തുതീര്പ്പ് ചര്ച്ച നടക്കുമെന്ന് നിഷ അറിയിച്ചതായും മാല പാര്വതി ഫെയിസ്ബുക്ക് പോസ്റ്റില് വ്യക്തമാക്കി.
 | 

എഎംഎംഎ പിന്തുണ അറിയിച്ച് മമ്മൂട്ടി വിളിച്ചെന്ന് നിഷ സാരംഗ്; ഫ്‌ളവേഴ്‌സില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച

ഉപ്പും മുളകും സീരിയല്‍ നായിക നിഷ സാരംഗിന് എഎംഎംഎയുടെ പിന്തുണയുമായി മമ്മൂട്ടിയുടെ കോള്‍. നടി മാല പാര്‍വതിയാണ് ഇക്കാര്യം അറിയിച്ചത്. സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും നിഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇനി ഈ സീരിയലില്‍ അഭിനയിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. നിഷയെ വിളിച്ചിരുന്നുവെന്നും ഫ്‌ളവേഴ്‌സ് ചാനലില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുമെന്ന് നിഷ അറിയിച്ചതായും മാല പാര്‍വതി ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നിഷയോട് വീണ്ടും സംസാരിച്ചു. AMMA സപ്പോർട്ട് അറിയിച്ചെന്നും, മമ്മൂക്ക വിളിച്ചെന്നും പറഞ്ഞു. ചാനലിൽ കോംപ്രമൈസ് ടോക്കിന്…

Posted by Maala Parvathi on Saturday, July 7, 2018

സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് നി ഉന്നയിച്ചത്. ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അപ്പോഴൊക്കെ താന്‍ വിലക്കി. അഭിനയിക്കുന്നതിനിടെ പോലും മോശം പെരുമാറ്റം സംവിധായകന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ച ശേഷവും മോശം പെരുമാറ്റം തുടരുകയാണെന്ന് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ഇപ്പോള്‍ കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

സെറ്റില്‍ മദ്യപിച്ചാണ് സംവിധായകന്‍ എത്താറുള്ളത്. ആര്‍ട്ടിസ്റ്റുകളെ ഇയാള്‍ അസഭ്യം പറയുന്നത് പതിവാണെന്നും നിഷ ആരോപിക്കുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. അമേരിക്കയില്‍ പോകുന്നതിന് അവധി നേരത്തേ പറഞ്ഞിരുന്നെങ്കിലും ഇതാണ് സീരിയലില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ കാരണമെന്ന് കരുതുന്നുവെന്നാണ് നിഷ പറയുന്നത്.