ഒടുവിൽ നിസാമിന് കാപ്പ

തൃശൂർ: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ ഒടുവിൽ കാപ്പ ചുമത്തി. നിസാമിനെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള തൃശൂർ കളക്ടറുടെ ഉത്തരവ് പോലീസിന് കൈമാറി. വിയ്യൂർ ജയിലിലുള്ള നിസാമിന് ഇനി ആറു മാസത്തേക്ക് ജാമ്യം ലഭിക്കില്ല. നേരത്തെ ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ തൃശൂർ ജില്ലാ കലക്ടർ എം.എസ് ജയ നിയമോപദേശം തേടിയിരുന്നു. പോലീസ് തയ്യാറാക്കി കലക്ടർക്ക് നൽകിയ കാപ്പ റിപ്പോർട്ട് പ്രകാരം നിസാം 13 കേസുകളിൽ പ്രതിയാണ്. എന്നാൽ ഇതിൽ പകുതിയിലധികവും ഒതുക്കി തീർത്തതിനാൽ ശിക്ഷിക്കപ്പെട്ടിട്ടില്ല.
 | 
ഒടുവിൽ നിസാമിന് കാപ്പ

 

തൃശൂർ: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ ഒടുവിൽ കാപ്പ ചുമത്തി. നിസാമിനെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള തൃശൂർ കളക്ടറുടെ ഉത്തരവ് പോലീസിന് കൈമാറി. വിയ്യൂർ ജയിലിലുള്ള നിസാമിന് ഇനി ആറു മാസത്തേക്ക് ജാമ്യം ലഭിക്കില്ല.

നേരത്തെ ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ തൃശൂർ ജില്ലാ കലക്ടർ എം.എസ് ജയ നിയമോപദേശം തേടിയിരുന്നു. പോലീസ് തയ്യാറാക്കി കലക്ടർക്ക് നൽകിയ കാപ്പ റിപ്പോർട്ട് പ്രകാരം നിസാം 13 കേസുകളിൽ പ്രതിയാണ്. എന്നാൽ ഇതിൽ പകുതിയിലധികവും ഒതുക്കി തീർത്തതിനാൽ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇവയും റിപ്പോർട്ടിൽ ഉൾപ്പെടുത്താമെന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായതിനെ തുടർന്നാണ് കലക്ടർ നിയമോപദേശം തേടിയത്.

അതേസമയം, നിസാമിന്റെ കേസുകൾ ഒതുക്കിയതിനെക്കുറിച്ച് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം ആരംഭിച്ചില്ല. പരാതിക്കാർക്ക് പണം നൽകിയും പ്രോസിക്യൂഷനെ സ്വാധീനിച്ചുമാണ് കേസുകൾ ഒതുക്കിയതെന്നാണ് ആരോപണം.