ഇത് ക്രൂരതയുടെ അങ്ങേയറ്റം; ജെഎന്‍യുവില്‍ ആക്രമണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്ന് നിവിന്‍ പോളി

ജെഎന്യുവില് വിദ്യാര്ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചവര് ശിക്ഷിക്കപ്പെടണമെന്ന് നിവിന് പോളി.
 | 
ഇത് ക്രൂരതയുടെ അങ്ങേയറ്റം; ജെഎന്‍യുവില്‍ ആക്രമണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്ന് നിവിന്‍ പോളി

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്ന് നിവിന്‍ പോളി. ക്രൂരതയുടെ അങ്ങേയറ്റമാണ് ഇതെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ നിവിന്‍ പോളി കുറിച്ചു. അക്രമത്തിനും വെറുപ്പിനും എതിരായി നില്‍ക്കേണ്ട സമയാണ് ഇതെന്നും പോസ്റ്റില്‍ നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു. #StandWithJNU #JNUViolence എന്നീ ഹാഷ്ടാഗുകളിലാണ് താരത്തിന്റെ പോസ്റ്റ്.

What happened in #JNU last night was horrifying and frightening. This is brutality at its worst! Those attackers behind…

Posted by Nivin Pauly on Monday, January 6, 2020

ജെഎന്‍യുവിലെ സബര്‍മതി ഹോസ്റ്റലില്‍ ഞായറാഴ്ച വൈകിട്ട് മുഖംമൂടി ധരിച്ചെത്തിയവര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. വടികളും ചുറ്റികകളും ഇരുമ്പ് വടികളുമായാണ് ആക്രമണം നടത്തിയത്. എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അപലപിക്കുകയല്ല, ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബോളിവുഡ് താരങ്ങളും പ്രതികരിച്ചിരുന്നു.