ശബരിമല; യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്ന ബിജെപിയുടെ പരാതി ആഭ്യന്തര മന്ത്രാലയം തള്ളി

കേന്ദ്രമന്ത്രി പൊന് രാധാകൃഷ്ണനെ തടഞ്ഞുവെന്ന ആരോപണത്തില് യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല.
 | 
ശബരിമല; യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്ന ബിജെപിയുടെ പരാതി ആഭ്യന്തര മന്ത്രാലയം തള്ളി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞുവെന്ന ആരോപണത്തില്‍ യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ പൊന്‍ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര തടഞ്ഞുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന നേതാക്കള്‍ നല്‍കിയ പരാതി ആഭ്യന്തര മന്ത്രാലയം തള്ളി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ കടത്തി വിടാന്‍ കഴിയില്ലെന്നാണ് നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന യതീഷ് ചന്ദ്ര മന്ത്രിയോട് പറഞ്ഞതെന്ന് ഈ വിഷയത്തിലെ പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രിക്കൊപ്പം എത്തിയ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് കയര്‍ക്കുകയും ചെയ്തിരുന്നു.

അകമ്പടി വാഹനങ്ങള്‍ കടത്തി വിടാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി പിന്നീട് കെഎസ്ആര്‍ടിസി ബസിലാണ് പമ്പയിലേക്ക് പോയത്. ഇതിന് പിന്നാലെ യതീഷ് ചന്ദ്രക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു.