ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടാകില്ല; നിലപാടില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്നോട്ട്

തിരുവനന്തപുരം: ശബരിമലയില് സ്ത്രീകള്ക്ക് സൗകര്യമൊരുക്കുമെന്ന നിലപാടില് നിന്ന് ദേവസ്വം ബോര്ഡ് പിന്നോട്ട്. സ്ത്രീകള്ക്കായി മുന്വര്ഷത്തേതിനേക്കാള് കൂടുതല് സൗകര്യങ്ങള് ഉണ്ടാകില്ലെന്ന് ബോര്ഡ് പ്രസിഡന്റ് എ.പദ്മകുമാര് പറഞ്ഞു. നിലവിലുള്ള സൗകര്യങ്ങളില് മുമ്പും സ്ത്രീകള് ശബരിമലയില് വന്നിട്ടുണ്ട്. കോടതി നിര്ദേശമനുസരിച്ചായിരിക്കും തുടര് നടപടികളെന്നും പദ്മകുമാര് പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതില് ദേവസ്വം ബോര്ഡിനെ സംബന്ധിച്ച് പ്രത്യേക താല്പര്യമോ താല്പര്യമില്ലായ്മയോ ഇല്ല. പതിനെട്ടാം പടിയില് വനിതാ പോലീസിനെ വിന്യസിക്കാന് തീരുമാനിച്ചിട്ടില്ലെന്നും പദ്മകുമാര് വ്യക്തമാക്കി. വനിതാ
 | 

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടാകില്ല; നിലപാടില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്നോട്ട്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കുമെന്ന നിലപാടില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്നോട്ട്. സ്ത്രീകള്‍ക്കായി മുന്‍വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. നിലവിലുള്ള സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട്. കോടതി നിര്‍ദേശമനുസരിച്ചായിരിക്കും തുടര്‍ നടപടികളെന്നും പദ്മകുമാര്‍ പറഞ്ഞു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് പ്രത്യേക താല്‍പര്യമോ താല്‍പര്യമില്ലായ്മയോ ഇല്ല. പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി. വനിതാ പോലീസിനെ ശബരിമലയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല.

പ്രായഭേദമന്യേ സ്ത്രീകള്‍ ശബരിമലയില്‍ വരണമെന്ന വാശി ബോര്‍ഡിനില്ല. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന സമയത്തുള്ള ക്രമീകരണങ്ങള്‍ മാത്രമെ ഇത്തവണയും ഉണ്ടാവുകയുള്ളൂ. നിലവിലുള്ള സ്ഥിതിഗതികള്‍ ഹൈക്കോടതിയെ അറിയിക്കും. കോടതിയുടെ നിര്‍ദേശത്തിനനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂ.

തന്ത്രി സമൂഹം ശബരിമലയെ സംബന്ധിച്ച് പിതൃസ്ഥാനീയരാണ്. ശബരിമലയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരിഹാരം കണ്ടെത്താന്‍ അവരും ബാധ്യസ്ഥരാണെന്നും ദേവസ്വം ബോര്‍ഡിന് ആരോടും വാശിയില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.