ദേശീയപാതയോരത്ത് ബിവറേജസ് വിൽപ്പനശാലകൾ വേണ്ടെന്ന് ഹൈക്കോടതി

ദേശീയപാതകളിലും സംസ്ഥാന പാതകളിലും ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകൾ വേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന വിൽപ്പനശാലകൾ മറ്റിടങ്ങളിലേക്ക് മാറ്റണമെന്നും ബഞ്ച് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് രണ്ടാഴ്ച്ചക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
 | 

ദേശീയപാതയോരത്ത് ബിവറേജസ് വിൽപ്പനശാലകൾ വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയപാതകളിലും സംസ്ഥാന പാതകളിലും ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകൾ വേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന വിൽപ്പനശാലകൾ മറ്റിടങ്ങളിലേക്ക് മാറ്റണമെന്നും ബഞ്ച് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് രണ്ടാഴ്ച്ചക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

പാതയോരങ്ങളിലെ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഡ്രൈവർമാർ മദ്യം വാങ്ങുന്നത് അപകടങ്ങൾക്ക് കാരണമാവുന്നുയെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിലവിൽ ദേശീയപാതയോരത്ത് 67-ഉം സംസ്ഥാന പാതയോരത്ത് 69-ഉം ബീവറേജ് ഔട്ട്‌ലെറ്റുകളാണ് പ്രവർത്തിക്കുന്നത്.