മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസിന്റെ സ്ഥിരീകരണം

സ്വര്ണ്ണക്കടത്ത് പിടിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില് നിന്ന് വിളിച്ചിരുന്നുവെന്ന ആരോപണത്തില് വ്യക്തത വരുത്തി കസ്റ്റംസ്.
 | 
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസിന്റെ സ്ഥിരീകരണം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് പിടിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്ന ആരോപണത്തില്‍ വ്യക്തത വരുത്തി കസ്റ്റംസ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് ബി. രാജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണം കടത്തിയ സംഭവത്തിന് പിന്നില്‍ ഐടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷ് ആണെന്ന് വ്യക്തമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചുവെന്ന പ്രചാരണം നടന്നത്.

സ്വപ്‌നയ്ക്ക് ഐടി വകുപ്പിന് കീഴില്‍ കോണ്‍ട്രാക്ട് നിയമനം നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ശിവശങ്കര്‍ ഐഎഎസിനെ നീക്കിയിരുന്നു. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിട്ടില്ല. എന്നാല്‍ 6 മാസത്തെ അവധിക്ക് ശിവശങ്കര്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.