ഋഷിരാജ് സിംഗിനെതിരെ നടപടിവേണ്ടെന്ന് ചെന്നിത്തല

സല്യൂട്ട് വിവാദത്തില് എ.ഡി.ജി.പി ഋഷിരാജ് സിംഗിനെതിരെ നടപടിവേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില് നടപടി വേണ്ടെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ചെന്നിത്തല പറഞ്ഞു.
 | 
ഋഷിരാജ് സിംഗിനെതിരെ നടപടിവേണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ എ.ഡി.ജി.പി ഋഷിരാജ് സിംഗിനെതിരെ നടപടിവേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ നടപടി വേണ്ടെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ചെന്നിത്തല പറഞ്ഞു.

ഋഷിരാജ് സിങ് മന്ത്രിയെ നേരില്‍ കണ്ട് വിശദീകരണം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവാദം ഇതോടെ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മൂന്നു ദിവസം മുമ്പാണ് ഋഷി രാജ് സിങ് രമേശ് ചെന്നിത്തലയെ കണ്ട് വിശദീകരണം നല്‍കിയത്.

തൃശൂര്‍ പോലീസ് അക്കാദമിയില്‍ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ പാസ്സിങ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രിയെ കണ്ടിട്ടും സിങ് എഴുന്നേറ്റ് സല്യൂട്ട് ചെയ്തില്ലെന്ന ആരോപണമാണ് വിവാദങ്ങള്‍ക്ക് ആധാരം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എ.ഡി.ജി.പി.ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.