ശബരിമലയില്‍ വിഷുവിന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമലയില് ഇത്തവണ വിഷുവിന് ഭക്തര്ക്ക് ദര്ശന സൗകര്യം ഉണ്ടായിരിക്കില്ല.
 | 
ശബരിമലയില്‍ വിഷുവിന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ വിഷുവിന് ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടായിരിക്കില്ല. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ഈ തീരുമാനം എടുത്തത്.

കൊവിഡ്-19 നിയന്ത്രണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും ഭക്തര്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തേ ഉത്തരവിറക്കിയിരുന്നു.

മാര്‍ച്ച് 31 വരെയായിരുന്നു ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ നിലവിലുള്ളതിനാല്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14 വരെ ദീര്‍ഘിപ്പിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു.