ഓണ്‍ലൈന്‍ മദ്യവില്‍പനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

സംസ്ഥാനത്ത് ഓണ്ലൈന് മദ്യവില്പനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്.
 | 
ഓണ്‍ലൈന്‍ മദ്യവില്‍പനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മദ്യവില്‍പന കേന്ദ്രങ്ങള്‍ ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ അടഞ്ഞ് കിടക്കുമെന്നും 21 ദിവസത്തേക്ക് അവ തുറക്കേണ്ടെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ എല്ലാ മദ്യ വില്‍പന കേന്ദ്രങ്ങളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം മദ്യം ഓണ്‍ലൈനില്‍ വില്‍ക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാറുകളും മദ്യവില്‍പന കേന്ദ്രങ്ങളും അടഞ്ഞു കിടക്കുമ്പോള്‍ വ്യാജമദ്യം ഒഴുകാനുള്ള സാധ്യത കണക്കിലെടുത്താണ് ഓണ്‍ലൈന്‍ വില്‍പനയെക്കുറിച്ച് ആലോചിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ വിഷയത്തിലാണ് എക്‌സൈസ് മന്ത്രി ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

ബാറുകള്‍ അടക്കാനുള്ള തീരുമാനത്തിനൊപ്പം ബാറുകളില്‍ കൗണ്ടറുകള്‍ ആരംഭിക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍് കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു. കള്ളുഷാപ്പുകള്‍ തുറക്കേണ്ടെന്ന്‌ന കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്. |