ഫ്‌ളക്‌സ് ബോർഡുകൾ നിരോധിക്കില്ല; നിയന്ത്രണം മാത്രം

സംസ്ഥാനത്ത് ഫ്ളക്സ് ബോർഡുകൾ നിരോധിക്കില്ലെന്നും പകരം നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി നൽകിയ റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. കർശന വ്യവസ്ഥകളോടെ ഫ്ളക്സ് ബോർഡുകൾ അനുവദിക്കാനും സർക്കാർ പരിപാടികളിൽ നിന്ന് ഫ്ളക്സ് പൂർണമായും ഒഴിവാക്കാനും യോഗം തീരുമാനിച്ചു.
 | 

ഫ്‌ളക്‌സ് ബോർഡുകൾ നിരോധിക്കില്ല; നിയന്ത്രണം മാത്രം
തിരുവനന്തപുരം
: സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോർഡുകൾ നിരോധിക്കില്ലെന്നും പകരം നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി നൽകിയ റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. കർശന വ്യവസ്ഥകളോടെ ഫ്‌ളക്‌സ് ബോർഡുകൾ അനുവദിക്കാനും സർക്കാർ പരിപാടികളിൽ നിന്ന് ഫ്‌ളക്‌സ് പൂർണമായും ഒഴിവാക്കാനും യോഗം തീരുമാനിച്ചു. ആര്യാടൻ മുഹമ്മദ് അധ്യക്ഷനായ ഉപസമിതിയാണ് മന്ത്രിസഭയ്ക്ക് റിപ്പോർട്ട് നൽകിയത്.

മന്നം ജയന്തിക്കും അയ്യങ്കാളി ജയന്തിക്കും സംസ്ഥാനത്ത് പൊതുഅവധി നൽകാനും യോഗം തീരുമാനിച്ചു.

ഫ്‌ളക്‌സ് വ്യവസായത്തെ തകർക്കരുതെന്ന് അഭിപ്രായമുയർന്നതോടെയാണ് പൂർണ നിരോധനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് നീങ്ങിയത്. നിരോധന നീക്കത്തിനെതിരെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.