സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പുന്നതിന് അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി

സ്വകാര്യ ചടങ്ങുകളില് മദ്യം വിളമ്പുന്നതിന് ഇനി മുതല് എക്സൈസിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. സ്വകാര്യ ചടങ്ങുകളില് മദ്യം വിളമ്പിയാല് ഉദ്യോഗസ്ഥര് ഇടപെടരുതെന്നും കോടതി പറഞ്ഞു. വീടുകളിലും മറ്റും നടക്കുന്ന ആഘോഷങ്ങളില് മദ്യമാകാം. ഇതിനായി അനുവദനീയമായ അളവില് മദ്യം സൂക്ഷിക്കാം. എന്നാല് വില്പന പാടില്ലെന്നും കോടതി വ്യക്തമാക്കി.
 | 

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പുന്നതിന് അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പുന്നതിന് ഇനി മുതല്‍ എക്‌സൈസിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും കോടതി പറഞ്ഞു. വീടുകളിലും മറ്റും നടക്കുന്ന ആഘോഷങ്ങളില്‍ മദ്യമാകാം. ഇതിനായി അനുവദനീയമായ അളവില്‍ മദ്യം സൂക്ഷിക്കാം. എന്നാല്‍ വില്‍പന പാടില്ലെന്നും കോടതി വ്യക്തമാക്കി.

വീടുകളില്‍ നടക്കുന്ന ആഘോഷങ്ങളിലും മദ്യം വിളമ്പുന്നതിനി നിലവില്‍ എക്‌സൈസിന്റെ ലൈസന്‍സ് ആവശ്യമാണ്. ഇതിനെതിരെ ലഭിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.