ശിശു മരണം: കേരളത്തിന് പ്രത്യേക പാക്കേജില്ല

ശിശു മരണം സംബന്ധിച്ച് അട്ടപ്പാടിക്ക് പ്രത്യേക പാക്കേജില്ലെന്ന് കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി അറിയിച്ചു. ശിശു മരണത്തിന്റെ കാരണം പോഷകഹാരക്കുറവ് മൂലമല്ലെന്ന് കേരളം തന്നെയാണ് അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തിനിടെ 21-ഓളം കുഞ്ഞുങ്ങളാണ് അട്ടപ്പാടിയിൽ മാത്രം മരിച്ചത്.
 | 

തിരുവനന്തപുരം:

അതേസമയം, അട്ടപ്പാടി കരുവടം ആദിവാസി കോളനിയിൽ ഇന്നും ശിശുമരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാർത്തിക മുരുകൻ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്ന് പുലർച്ചെ മരിച്ചത്. പോഷാഹാരകുറവല്ല, ശ്വാസ തടസം മൂലമുള്ള ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.