രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് നല്‍കിയ ഉത്തരവില്‍ സ്‌റ്റേയില്ല; പി.ജെ.ജോസഫിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് നല്കിയ സിംഗിള് ബെഞ്ച് ഉത്തരവിന് എതിരെ പി.ജെ.ജോസഫ് നല്കിയ ഹര്ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഫയലില് സ്വീകരിച്ചു.
 | 
രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് നല്‍കിയ ഉത്തരവില്‍ സ്‌റ്റേയില്ല; പി.ജെ.ജോസഫിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ പി.ജെ.ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. അതേസമയം സിംഗിള്‍ ബെഞ്ച് ഉത്തരവിന് കോടതി സ്‌റ്റേ നല്‍കിയിട്ടില്ല. ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ഇതു മൂലം സാധിക്കും.

ചിഹ്നം ജോസഫ് വിഭാഗത്തിന് അനുവദിക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. ജോസഫിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.