പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറഞ്ഞു; മോഡിയെയും പ്രതിരോധ മന്ത്രിയെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

റാഫേല് ഇടപാട് സംബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറഞ്ഞുവെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. റഫേല് വിമാന ഇടപാടില് വിശദാംശങ്ങള് പുറത്തുവിടാനാകില്ലെന്ന പ്രതിരോധമന്ത്രി നിര്മല സീതാരാമന്റെ നിലപാട് കള്ളമാണ്. രഹസ്യ ഉടമ്പടികളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞു. ഇക്കാര്യത്തില് പ്രധാനമന്ത്രി രാജ്യത്തിനു വിശദീകരണം നല്കണമെന്നും രാഹുല് ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സര്ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്ച്ചയ്ക്കിടെയാണ് രാഹുല് ഗാന്ധിയുടെ കടന്നാക്രമണം.
 | 

പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറഞ്ഞു; മോഡിയെയും പ്രതിരോധ മന്ത്രിയെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാട് സംബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ വിമാന ഇടപാടില്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ നിലപാട് കള്ളമാണ്. രഹസ്യ ഉടമ്പടികളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തിനു വിശദീകരണം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് രാഹുല്‍ ഗാന്ധിയുടെ കടന്നാക്രമണം.

ഇന്ത്യയിലെ യുവാക്കള്‍ മോഡിയെ വിശ്വസിക്കുന്നതായി അദ്ദേഹം ഒരോ പ്രസംഗത്തിലും ആവര്‍ത്തിച്ചിരുന്നു. രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ വെറും നാല് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമെ എന്‍.ഡി.എ സര്‍ക്കാരിന് സാധിച്ചുള്ളു. അയല്‍രാജ്യമായ ചൈനയുടെ കാര്യം വ്യത്യസ്തമാണ്. 24 മണിക്കൂറിനുള്ളില്‍ 50,000 ജോലികളാണ് അവര്‍ നല്‍കിയത്. ഇന്ത്യയുടെ കാര്യമെടുത്താല്‍ ഇത് വെറും 400 മാത്രമാണ്. തൊഴിലില്ലായ്മ ഏഴുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴെന്നും രാഹുല്‍ പറഞ്ഞു.

ജിഎസ്ടി രാജ്യത്തെ ചെറുകിട വ്യാപാരികളെ തകര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. രാജ്യത്തെ ചെറുകിട വ്യവസായികളോട് സംവദിക്കാന്‍ പോലും തയ്യാറാവാത്ത പ്രധാനമന്ത്രിയാണ് അദ്ദേഹം. വിദേശത്തുപോയി ധനികരായ വ്യവസായികളോടു സംസാരിക്കാന്‍ മാത്രമേ മോഡി താല്‍പ്പര്യം കാണിക്കുന്നുള്ളെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായി. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിനു പരമാവധി ലഭിക്കുക 185 വോട്ടാണ്. അണ്ണാഡിഎംകെയുടെ പിന്തുണയും ലഭിച്ചു കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് ഉറപ്പായി. ബിജെപിക്ക് 271 അംഗങ്ങളുണ്ട് കേവല ഭൂരിപക്ഷം 268ാണ്. അതേസമയം വിശ്വാസ പ്രമേയത്തിലൂടെ തുടങ്ങിവെച്ച ചര്‍ച്ചയ്ക്ക് വലിയ പ്രധാന്യം നല്‍കാനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക.