സബ്‌സിഡിയില്ലാത്ത പാചകവാതക വില 113 രൂപ കുറച്ചു

സബ്സിഡിയില്ലാത്ത പാചക വാതക വില സിലിണ്ടറിന് 113 രൂപ കുറച്ചു. കൊല്ലത്തിൽ ലഭിക്കുന്ന 12 സബ്സിഡി സിലിണ്ടറുകൾക്ക് പുറമെ വാങ്ങുന്നവയുടെ വിലയിലാണ് 113 രൂപ കുറവ് വരുത്തിയത്.
 | 
സബ്‌സിഡിയില്ലാത്ത പാചകവാതക വില 113 രൂപ കുറച്ചു

 

ന്യൂഡൽഹി: സബ്‌സിഡിയില്ലാത്ത പാചക വാതക വില സിലിണ്ടറിന് 113 രൂപ കുറച്ചു. കൊല്ലത്തിൽ ലഭിക്കുന്ന 12 സബ്‌സിഡി സിലിണ്ടറുകൾക്ക് പുറമെ വാങ്ങുന്നവയുടെ വിലയിലാണ് 113 രൂപ കുറവ് വരുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിനെ തുടർന്നാണ് കേന്ദ്രസർക്കാർ വില കുറക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.

14.2 കിലോഗ്രാം ഭാരമുള്ള പാചക വാതക സിലിണ്ടറിന് 752 രൂപയാണ് ഡൽഹിയിൽ പുതിയ വില. മുൻപ് ഇത് 865 രൂപയായിരുന്നു. അഞ്ചു തവണയായി സിലിണ്ടർ ഒന്നിന് 170.5 രൂപയാണ് കുറവ് വരുത്തിയത്. ഇതോടൊപ്പം വിമാന ഇന്ധനത്തിനും 4.1 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.