ഭക്ഷണം സമയത്തിന് കിട്ടുന്നില്ല; പാലക്കാട് ജനറല്‍ ആശുപത്രിയിലെ കോവിഡ് രോഗികള്‍ ഫെയിസ്ബുക്ക് ലൈവില്‍

കോവിഡ് വാര്ഡില് ഭക്ഷണം സമയത്തിന് നല്കുന്നില്ലെന്ന പരാതിയുമായി പാലക്കാട് ജനറല് ആശുപത്രിയിലെ കോവിഡ് രോഗികള്.
 | 
ഭക്ഷണം സമയത്തിന് കിട്ടുന്നില്ല; പാലക്കാട് ജനറല്‍ ആശുപത്രിയിലെ കോവിഡ് രോഗികള്‍ ഫെയിസ്ബുക്ക് ലൈവില്‍

പാലക്കാട്: കോവിഡ് വാര്‍ഡില്‍ ഭക്ഷണം സമയത്തിന് നല്‍കുന്നില്ലെന്ന പരാതിയുമായി പാലക്കാട് ജനറല്‍ ആശുപത്രിയിലെ കോവിഡ് രോഗികള്‍. ഫെയിസ്ബുക്ക് ലൈവിലാണ് രോഗികള്‍ പരാതിയുമായി രംഗത്തെത്തിയത്. 20ഓളം പേരാണ് ഈ വാര്‍ഡിലുള്ളത്. ഇന്ന് ബ്രേക്ക്ഫാസ്റ്റ് വന്നത് 10 മണിക്കാണെന്ന് രോഗികള്‍ പറയുന്നു. ഇന്നലെ ഉച്ചഭക്ഷണം ഉച്ചകഴിഞ്ഞ് 3.15നാണ് കിട്ടിയതെന്നും ലൈവില്‍ രോഗികള്‍ വ്യക്തമാക്കി. പ്രമേഹ രോഗികള്‍ മയങ്ങിക്കിടക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ഭക്ഷണം ലഭിച്ചത്.

രാവിലെ 5.30ന് രോഗികളെ വിളിച്ചുണര്‍ത്തി മരുന്ന് നല്‍കാറുണ്ട്. ഭക്ഷണത്തിന് മുന്‍പ് കഴിക്കാനുള്ളതാണ് എന്ന് പറഞ്ഞാണ് ഇത് തരുന്നത്. പ്രായമായവരും പ്രമേഹരോഗികളും വാര്‍ഡിലുണ്ട്. കാര്യങ്ങളൊന്നും സമയത്തിന് നടക്കുന്നില്ലെന്നും രോഗികള്‍ പരാതി ഉന്നയിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സിലുള്ള ജില്ലയാണ് പാലക്കാട്. 146 രോഗികളാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

വീഡിയോ കാണാം

സമയത്തിന് ഭക്ഷണം കൊടുക്കണം,കാശു വാങ്ങിച്ചിട്ടു കൊടുത്താൽ മതി.അടച്ചിട്ട മുറിയിലെ വിശപ്പ് കഷ്ടം ആണേ.

Posted by Vijayakumar Manchady on Wednesday, June 3, 2020