ദുരിതത്തിലും വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ കാണുക; സ്വന്തം കടയില്‍ നിന്ന് മുഴുവന്‍ വസ്ത്രങ്ങളും നല്‍കി നൗഷാദ്; വീഡിയോ

കൊച്ചി ബ്രോഡ് വേയില് വസ്ത്ര കച്ചവടം നടത്തുന്ന നൗഷാദ് ദുരിതാശ്വാസ സാമഗ്രികള് ശേഖരിക്കാനെത്തിയവര്ക്ക് തന്റെ കടയില് നിന്ന് പുതിയ വസ്ത്രങ്ങള് ചാക്കുകളിലാക്കി നല്കുകയായിരുന്നു.
 | 
ദുരിതത്തിലും വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ കാണുക; സ്വന്തം കടയില്‍ നിന്ന് മുഴുവന്‍ വസ്ത്രങ്ങളും നല്‍കി നൗഷാദ്; വീഡിയോ

കൊച്ചി: സഹജീവികള്‍ പ്രളയദുരിതത്തില്‍ അകപ്പെട്ട് കഷ്ടപ്പെടുമ്പോള്‍ വിദ്വേഷ പ്രചാരണവുമായി സജീവമായിരിക്കുന്നവര്‍ക്ക് മുഖമടച്ച് മറുപടിയുമായി ഒരു തെരുവ് കച്ചവടക്കാരന്‍. മട്ടാഞ്ചേരി സ്വദേശിയായ നൗഷാദ് തന്റെ കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസത്തിനായി നല്‍കി. കൊച്ചി ബ്രോഡ് വേയില്‍ വസ്ത്ര കച്ചവടം നടത്തുന്ന നൗഷാദ് ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാനെത്തിയവര്‍ക്ക് തന്റെ കടയില്‍ നിന്ന് പുതിയ വസ്ത്രങ്ങള്‍ ചാക്കുകളിലാക്കി നല്‍കുകയായിരുന്നു.

സിനിമാ താരം രാജേഷ് ശര്‍മയാണ് നൗഷാദിന്റെ വീഡിയോ പുറത്തു വിട്ടത്. എറണാകുളം ബ്രോഡ് വേയില്‍ ക്യാമ്പുകളിലേക്കുള്ള വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോളായിരുന്നു സംഭവം. വഴിയോരത്ത് തുണിക്കച്ചവടം നടത്തുന് നൗഷാദ് തുണികള്‍ സൂക്ഷിച്ചിരുന്ന തന്റെ മുറി തുറന്ന് വസ്ത്രങ്ങള്‍ എടുത്ത് നല്‍കുകയായിരുന്നു.

വീഡിയോ കാണാം

Posted by Rajesh Sharma on Sunday, August 11, 2019