സംഘപരിവാര്‍ ഭീഷണി; ‘മീശ’ നോവല്‍ പിന്‍വലിക്കുകയാണെന്ന് നോവലിസ്റ്റ് എസ്.ഹരീഷ്

സംഘപരിവാര് അണികളുടെ ഭീഷണിയെത്തുടര്ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില് പ്രസിദ്ധീകരിച്ചു വരുന്ന മീശ എന്ന നോവല് പിന്വലിക്കുന്നു. നോവലിസ്റ്റ് എസ്.ഹരീഷ് ആണ് ഇക്കാര്യം അറിയിച്ചത്. ചില സംഘടനകളുടെ ഭീഷണിയെത്തുടര്ന്നാണ് നോവല് പിന്വലിക്കുന്നത്. കുടുംബാംഗങ്ങളെ അപമാനിക്കാന് ശ്രമം നടക്കുന്നതിനാലാണ് ഈ തീരുമാനം. അര നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ സാഹചര്യങ്ങളായിരുന്നു നോവലില് പ്രതിപാദിച്ചിരുന്നതെന്നും ഹരീഷ് വ്യക്തമാക്കി.
 | 

സംഘപരിവാര്‍ ഭീഷണി; ‘മീശ’ നോവല്‍ പിന്‍വലിക്കുകയാണെന്ന് നോവലിസ്റ്റ് എസ്.ഹരീഷ്

സംഘപരിവാര്‍ അണികളുടെ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന മീശ എന്ന നോവല്‍ പിന്‍വലിക്കുന്നു. നോവലിസ്റ്റ് എസ്.ഹരീഷ് ആണ് ഇക്കാര്യം അറിയിച്ചത്. ചില സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നത്. കുടുംബാംഗങ്ങളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് ഹരീഷ് വ്യക്തമാക്കി. അര നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ സാഹചര്യങ്ങളെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്നതായിരുന്നു നോവല്‍.

നോവലിന്റെ രണ്ടാം അദ്ധ്യായത്തിലെ ഒരു ഭാഗത്ത് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം ഹിന്ദു വിരുദ്ധമാണെന്ന് ചിത്രീകരിച്ചുകൊണ്ടായിരുന്നു ഹരീഷിനെതിരെ ഹിന്ദുത്വ സംഘടനകള്‍ പ്രചാരണം നടത്തിയത്. നോവലിലെ കഥാപാത്രത്തിന്റെ സംഭാഷണം ഹരീഷിന്റെ സ്വന്തം അഭിപ്രായമെന്ന നിലയിലായിരുന്നു പ്രചാരണം നടന്നത്.

ഹരീഷിന്റെ ഫെയിസ്ബുക്ക് പേജിലും വന്‍ തോതില്‍ ആക്രമണം നടന്നു. ഭാര്യയുടെയും കുട്ടിയുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഹരീഷ് പറഞ്ഞിരുന്നു.