ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കസ്റ്റഡിയിലെടുത്തേക്കും

ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കസ്റ്റഡിയിലെടുത്തേക്കും. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്ണായക മൊഴി പുറത്തുവന്നതോടെയാണ് പോലീസ് പുതിയ നീക്കത്തിന് തയ്യാറെടുക്കുന്നത്. ഇതിനായി പഞ്ചാബ് പോലീസിന്റെ സഹായം തേടാനും സാധ്യതയുണ്ട്. കേരളത്തില് നിന്ന് ജലന്ധറിലെത്തിയ അന്വേഷണസംഘം തെളിവെടുപ്പ് നടപടികള് തുടരുകയാണ്.
 | 

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കസ്റ്റഡിയിലെടുത്തേക്കും

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കസ്റ്റഡിയിലെടുത്തേക്കും. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി പുറത്തുവന്നതോടെയാണ് പോലീസ് പുതിയ നീക്കത്തിന് തയ്യാറെടുക്കുന്നത്. ഇതിനായി പഞ്ചാബ് പോലീസിന്റെ സഹായം തേടാനും സാധ്യതയുണ്ട്. കേരളത്തില്‍ നിന്ന് ജലന്ധറിലെത്തിയ അന്വേഷണസംഘം തെളിവെടുപ്പ് നടപടികള്‍ തുടരുകയാണ്.

മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്തെ കന്യാസ്ത്രീകളാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. ബിഷപ്പ് ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പേരില്‍ നടത്തിയിരുന്ന പ്രാര്‍ത്ഥനക്കിടെ മോശം അനുഭവങ്ങളുണ്ടായെന്നാണ് മൊഴി. പ്രാര്‍ത്ഥനക്കെന്ന പേരില്‍ ബിഷപ്പ് അര്‍ദ്ധരാത്രിയില്‍ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ ഈ പ്രാര്‍ത്ഥനാ പരിപാടി സഭ നിര്‍ത്തിവെക്കുകയായിരുന്നുവെന്നും ജലന്ധറിലെത്തിയ അന്വേഷണ സംഘത്തോട് കന്യാസത്രീകള്‍ പറഞ്ഞു.

2014ലാണ് ബിഷപ്പില്‍ നിന്ന് മോശം അനുഭവം തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്നാണ് മൊഴി. പകല്‍ മുഴുവന്‍ ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകള്‍ പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകള്‍ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നും പരിപാടിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. കന്യാസ്ത്രീകളെ കൂടാതെ നാലു വൈദികരും അന്വേഷണസംഘത്തിനു മൊഴി നല്‍കി.