ഫ്രാങ്കോയ്‌ക്കെതിരെ കൂടുതലാളുകള്‍ എത്താന്‍ സാധ്യതയെന്ന് സി. ലൂസി; പുതിയ ആരോപണത്തില്‍ നടപടി വേണമെന്ന് സി.അനുപമ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വെളിപ്പെടുത്തലുകളുമായി കൂടുതല് ആളുകള് എത്താന് സാധ്യതയുണ്ടെന്ന് സി.ലൂസി കളപ്പുരക്കല്.
 | 
ഫ്രാങ്കോയ്‌ക്കെതിരെ കൂടുതലാളുകള്‍ എത്താന്‍ സാധ്യതയെന്ന് സി. ലൂസി; പുതിയ ആരോപണത്തില്‍ നടപടി വേണമെന്ന് സി.അനുപമ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വെളിപ്പെടുത്തലുകളുമായി കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് സി.ലൂസി കളപ്പുരക്കല്‍. കഴിഞ്ഞ ദിവസമുണ്ടായ പുതിയ വെളിപ്പെടുത്തല്‍ അതിന് തെളിവാണ്. ബിഷപ്പിനെതിരെ മൊഴി നല്‍കിയവര്‍ സമ്മര്‍ദ്ദത്തിലാണെന്നും ഫ്രാങ്കോയ്‌ക്കെതിരായ പരാതിയില്‍ കോടതിയില്‍ നിന്ന് നീതി വൈകരുതെന്നും അവര്‍ പറഞ്ഞു.

പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഫ്രാങ്കോയ്‌ക്കെതിരെ നടപടി വേണമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിനെതിരെ മൊഴി നല്‍കിയ കന്യാസ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സഭയുടെ മൗനം നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീ കൂടി മൊഴി നല്‍കിയതില്‍ വളരെയധികം സന്തോഷമുണ്ട്. ഈ മൊഴി കേസായി എടുക്കേണ്ടതായിരുന്നു. കത്തോലിക്ക സഭ ഇനി മൗനം വെടിയണം. പീഡിതര്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം പീഡിപ്പിച്ചവര്‍ക്കൊപ്പമാണ് സഭ ഇപ്പോഴും നില്‍ക്കുന്നത്’. പീഡീതരെ വീണ്ടും വീണ്ടും ക്രൂശിക്കുന്നതില്‍ നിന്ന് സഭ മാറിനല്‍ക്കണമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.