പ്രതികാര നടപടി; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നിലപാടെടുത്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റി

കന്യാസ്ത്രീ പീഡനക്കേസില് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാടെടുത്ത കന്യാസ്ത്രീകളെ സഭ സ്ഥലം മാറ്റി. സമരത്തില് പങ്കെടുത്ത അനുപമ, ജോസഫിന്, ആല്ഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. കണ്ണൂര്, ബിഹാര്, പഞ്ചാബ് എന്നിവിടങ്ങളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.
 | 
പ്രതികാര നടപടി; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നിലപാടെടുത്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റി

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നിലപാടെടുത്ത കന്യാസ്ത്രീകളെ സഭ സ്ഥലം മാറ്റി. സമരത്തില്‍ പങ്കെടുത്ത അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. കണ്ണൂര്‍, ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

അതേസമയം വ്യത്യസ്തയിടങ്ങളിലേക്കുള്ള കൂട്ടസ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. സ്ഥലംമാറ്റം ഒരു കാരണവശാലും അംഗീകരിക്കില്ല. പരാതിക്കാരിയായ കന്യാസ്ത്രീയെ തനിച്ചാക്കി കോണ്‍വെന്റില്‍ നിന്ന് പോകില്ലെന്നും കന്യാസ്ത്രീകള്‍ അറിയിച്ചു.

സഭാനിയമങ്ങള്‍ ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരെ സഭ ഉന്നയിച്ചിരിക്കുന്ന ആരോപണം. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭ ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിനും മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയതിനും വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്.