ശമ്പളത്തില്‍ സമവായം; നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

നഴ്സുമാരുടെ സമരം ഒത്തുതീര്പ്പായി. മുഖ്യമന്ത്രിയുമായി നടന്ന ചര്ച്ചയിലാണ് സമരം ഒത്തുതീര്പ്പാക്കിയത്. 50 കിടക്കകള് വരെയുള്ള ആശുപത്രികളിലെ നഴ്സുമാര്ക്ക് 20,000 രൂപ വരെ അടിസ്ഥാന ശമ്പളം നല്കാനാണ് തീരുമാനം. കൂടുതല് കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിര്ണ്ണയിക്കാന് സെക്രട്ടറിതല സമിതിയെ നിയോഗിച്ചു. ഒരു മാസത്തിനകം സമിതി റിപ്പോര്ട്ട് നല്കണം.
 | 

ശമ്പളത്തില്‍ സമവായം; നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പാക്കിയത്. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ വരെ അടിസ്ഥാന ശമ്പളം നല്‍കാനാണ് തീരുമാനം. നഴ്‌സുമാര്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സെക്രട്ടറി തല സമിതിയെ നിയോഗിച്ചു. 50 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളിലെ ശമ്പളത്തിന്റെ കാര്യവും സമിതി പരിഗണിക്കും.

ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. തൊഴില്‍, ആരോഗ്യ, നിയമ വകുപ്പ് സെക്രട്ടറിമാര്‍ സമിതിയിലുണ്ടാകും. നഴ്‌സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കും. ട്രെയിനിംഗ് കാലപരിധി സംബന്ധിച്ച കാര്യങ്ങളും സമിതി പരിഗണിച്ച് നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിഷയത്തില്‍ ഒത്തുതീര്‍പ്പുണ്ടായതോടെ 22 ദിവസം നീണ്ടുനിന്ന നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യാശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം.