കോവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചെന്ന വെളിപ്പെടുത്തല്‍; നഴ്‌സിംഗ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കളമശേരി മെഡിക്കല് കോളേജില് ജീവനക്കാരുടെ അശ്രദ്ധ മൂലം കോവിഡ് രോഗി ഓക്സിജന് കിട്ടാതെ മരിച്ചുവെന്ന വെളിപ്പെടുത്തലില് സസ്പെന്ഷന്. നഴ്സിംഗ് ഓഫീസര് ജലജകുമാരിയെയാണ് ആരോഗ്യവകുപ്പ് സസ്പെന്ഡ് ചെയ്തത്. സംഭവത്തില് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോവിഡ് ചികിത്സയിലായിരുന്ന ഫോര്ട്ട് കൊച്ചി സ്വദേശി സി.കെ.ഹാരിസിന്റെ മരണമാണ് ജീവനക്കാരുടെ പിഴവ് മൂലം സംഭവിച്ചതെന്ന് ജലജകുമാരി നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പില് പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. വെന്റിലേറ്ററിന്റെ ട്യൂബുകള് മാറിക്കിടന്നത് ശ്രദ്ധിക്കാത്തത് മൂലം മരണം സംഭവിച്ചുവെന്നായിരുന്നു ശബ്ദസന്ദേശത്തില് പറഞ്ഞിരുന്നത്. വെന്റിലേറ്ററില് നിന്ന് വാര്ഡിലേക്ക് മാറ്റാന്
 | 
കോവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചെന്ന വെളിപ്പെടുത്തല്‍; നഴ്‌സിംഗ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കളമശേരി മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ അശ്രദ്ധ മൂലം കോവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചുവെന്ന വെളിപ്പെടുത്തലില്‍ സസ്‌പെന്‍ഷന്‍. നഴ്‌സിംഗ് ഓഫീസര്‍ ജലജകുമാരിയെയാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കോവിഡ് ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി സി.കെ.ഹാരിസിന്റെ മരണമാണ് ജീവനക്കാരുടെ പിഴവ് മൂലം സംഭവിച്ചതെന്ന് ജലജകുമാരി നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. വെന്റിലേറ്ററിന്റെ ട്യൂബുകള്‍ മാറിക്കിടന്നത് ശ്രദ്ധിക്കാത്തത് മൂലം മരണം സംഭവിച്ചുവെന്നായിരുന്നു ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമായിരുന്ന രോഗിയാണ് ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചത്.

ചെറിയ വീഴ്ച കൊണ്ട് പല രോഗികളും മരിച്ചിട്ടുണ്ട്. പല രോഗികളുടെയും ഓക്‌സിജന്‍ മാസ്‌ക് പോലും ശരിയായിട്ടല്ല വെക്കുന്നത്. ചികിത്സാപ്പിഴവ് ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഡോക്ടര്‍മാര്‍ സംരക്ഷിച്ചതു കൊണ്ടാണ് നടപടിയുണ്ടാകാതിരുന്നതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. വാര്‍ഡുകളില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന നഴ്‌സുമാര്‍ക്ക് മുന്നറിയിപ്പെന്ന നിലയിലാണ് താന്‍ ഈ ശബ്ദസന്ദേശം നല്‍കിയതെന്ന് ജലജകുമാരി പ്രതികരിച്ചിരുന്നു.