ബിനോയി കോടിയേരിയെ ഇസ്ലാമിലേക്കു ക്ഷണിക്കുന്ന പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഒ.അബ്ദുള്ള; വീഡിയോ

ബിനോയി കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് പിന്വലിക്കില്ലെന്ന് മാധ്യമപ്രവര്ത്തകനും എഴുത്തുകാരനുമായ ഒ.അബ്ദുള്ള.
 | 
ബിനോയി കോടിയേരിയെ ഇസ്ലാമിലേക്കു ക്ഷണിക്കുന്ന പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഒ.അബ്ദുള്ള; വീഡിയോ

കോഴിക്കോട്: ബിനോയി കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് പിന്‍വലിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒ.അബ്ദുള്ള. ഫെയിസ്ബുക്ക് വീഡിയോയിലാണ് അബ്ദുള്ള ഇക്കാര്യം വ്യക്തമാക്കിയത്. ബിനോയി കോടിയേരി അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിനുള്ള യഥാര്‍ത്ഥ പരിഹാരം ഇസ്ലാമാണെന്നും നടന്‍ ധര്‍മേന്ദ്ര രണ്ടാം വിവാഹത്തിനായി മതംമാറിയതു പോലെ ബിനോയിയും ഇസ്ലാമിലേക്ക് എത്തണമെന്നുമായിരുന്നു ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അബ്ദുള്ള ആവശ്യപ്പെട്ടത്.

അങ്ങേയറ്റം മാനസികസംഘര്‍ഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന, ഒരു രക്ഷാമാര്‍ഗ്ഗം അന്വേഷിച്ചുകൊണ്ട് ഒളിച്ചു നടക്കുന്ന ബിനോയി കോടിയേരിയെ, അദ്ദേഹത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചുകൊണ്ട് ഇസ്ലാമിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയില്‍ അബ്ദുള്ള പറയുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ ഇനി ഇങ്ങനെയൊരു പരിഹാരം മാത്രമേയുള്ളുവെന്നും അബ്ദുള്ള പറയുന്നു.

ബിനോയി കോടിയേരിക്ക് സമാനമായ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന എല്ലാവര്‍ക്കും സ്വീകരിക്കവുന്ന മതമാണ് ഇസ്ലാമെന്നും ഒന്നിലധികം വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്ന മതമായതിനാല്‍ ബിനോയി ഇസ്ലാമിലേക്ക് വരണമെന്നുമാണ് അബ്ദുള്ള ആവശ്യപ്പെട്ടത്.

വീഡിയോ കാണാം

സോറി, പോസ്റ്റ് പിൻവലിക്കില്ല; ബിനോയ് കൊടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചത് ബോധപൂർവമാണ്.

Posted by O Abdulla on Monday, June 24, 2019

മിസ്റ്റർ ബിനോയ് കൊടിയേരി നടൻ ധർമേന്ദ്രയെ മാതൃകയാക്കി ഇസ്ലാം പരീക്ഷിക്കൂ, പരീക്ഷണത്തിൽനിന്ന് രക്ഷപ്പെടൂ.

Posted by O Abdulla on Sunday, June 23, 2019