ഓച്ചിറയില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകനും സംഘവും

ഓച്ചിറയില് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകന്. സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകന് റോഷനാണ് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയ കേസില് പ്രധാന പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം മകന് കുറ്റക്കാരനെങ്കില് തക്കതായി ശിക്ഷ അനുഭവിക്കണമെന്നും യാതൊരു കാരണവശാലും സംരക്ഷണം നല്കില്ലെന്നും പിതാവ് നവാസ് പറഞ്ഞു. ഇക്കാര്യം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും നവാസ് ആരോപിച്ചു.
 | 
ഓച്ചിറയില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകനും സംഘവും

കൊല്ലം: ഓച്ചിറയില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍. സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകന്‍ റോഷനാണ് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം മകന്‍ കുറ്റക്കാരനെങ്കില്‍ തക്കതായി ശിക്ഷ അനുഭവിക്കണമെന്നും യാതൊരു കാരണവശാലും സംരക്ഷണം നല്‍കില്ലെന്നും പിതാവ് നവാസ് പറഞ്ഞു. ഇക്കാര്യം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും നവാസ് ആരോപിച്ചു.

മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓച്ചിറയില്‍ വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ ഒരുസംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് ഇവര്‍ പെണ്‍കുട്ടിയെ തട്ടിയെടുത്തത്. പരാതിപ്പെട്ടെങ്കിലും ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ സ്റ്റേഷനിലെത്തി ബഹളം വെച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിടുന്നത്.

കുട്ടിയെ പ്രദേശവാസികളായ ചിലര്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അക്രമികള്‍ റോഷനും സംഘവുമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയുമായി പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് കര്‍ണാകത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.