സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു; വര്‍ദ്ധിച്ചത് ഒരു രൂപയിലേറെ

സൗദി അറേബ്യയിലെ പ്രധാന എണ്ണ കമ്പനിയായ അരാംകോ ആക്രമിക്കപ്പെട്ട സംഭവമാണ് ദ്രുതഗതിയില് എണ്ണവില ഉയരാന് കാരണമായിരിക്കുന്നതന്നും റിപ്പോര്ട്ടുകളുണ്ട്.
 | 
സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു; വര്‍ദ്ധിച്ചത് ഒരു രൂപയിലേറെ

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കിടെ ഒരു രൂപയിലേറെയാണ് ഇന്ധനവില വര്‍ദ്ധിച്ചിരിക്കുന്നത്. ഇന്ന് മാത്രം 30 പൈസയാണ് പെട്രോള്‍ വില വര്‍ദ്ധിച്ചത്. അഞ്ച് ദിവസത്തിനിടെ 1.34 രൂപയും പെട്രോള്‍ ഇനത്തില്‍ വര്‍ദ്ധിച്ചു. ഡീസലിന് ഇന്ന് മാത്രം 25 പൈസ കൂടി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 75.43ഉം ഡീസലിന് 70.25 രൂപയാണ് ഇന്നത്തെ വില. വരും ദിവസങ്ങളില്‍ ഇന്ധനനിരക്ക് വര്‍ദ്ധന തുടരുമെന്നാണ് റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ഇന്ത്യയിലും പ്രതിഫലിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയിലെ പ്രധാന എണ്ണ കമ്പനിയായ അരാംകോ ആക്രമിക്കപ്പെട്ട സംഭവമാണ് ദ്രുതഗതിയില്‍ എണ്ണവില ഉയരാന്‍ കാരണമായിരിക്കുന്നതന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സൗദിയിലെ എണ്ണ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്നാണ് അധികൃതരുടെ വാദം. അരാംകോ ആക്രമണത്തിന് പിന്നിലെ അന്താരാഷ്ട്ര വിപണിയിലേക്ക് സൗദി എത്തിക്കുന്ന എണ്ണയില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.

ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 20 ശതമാനത്തോളമാണ് ഉയര്‍ന്നത്. അരാംകോ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതിന് പിന്നാലെ വില കുറയുകയും ചെയ്തു. ഇന്ത്യന്‍ വിപണിയിലെ എണ്ണവില ഉയരുന്നത് തുടര്‍ന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.