കൊറോണ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗമുക്തി; അപൂര്‍വ നേട്ടം

കൊറോണ ചികിത്സയില് അപൂര്വ നേട്ടം കരസ്ഥമാക്കി കോട്ടയം മെഡിക്കല് കോളേജ്.
 | 
കൊറോണ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗമുക്തി; അപൂര്‍വ നേട്ടം

തിരുവനന്തപുരം: കൊറോണ ചികിത്സയില്‍ അപൂര്‍വ നേട്ടം കരസ്ഥമാക്കി കോട്ടയം മെഡിക്കല്‍ കോളേജ്. ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബാംഗങ്ങളില്‍ നിന്ന് രോഗം പകര്‍ന്ന പത്തനംതിട്ട സ്വദേശിയായ തോമസ് (93), ഭാര്യമറിയാമ്മ (88) എന്നിവരാണ് രോഗമുക്തി നേടിയത്. അതീവ ഗുരുതരാവസ്ഥയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പത്തനംതിട്ടയിലെ കൊവിഡ് ബാധിതരയാ അഞ്ചംഗ കുടുംബം ഇതോടെ രോഗമുക്തരായി. ചികിത്സക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജ് ജീവനക്കാരെ അഭിനന്ദിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഫെയിസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്ന് എത്തിയ റാന്നി സ്വദേശികളായ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വൃദ്ധ ദമ്പതികള്‍ക്കുമാണ് രോഗമുണ്ടായത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളെ പരിചരിക്കുന്നതിനിടെയാണ് ഒരു നഴ്‌സിന് രോഗബാധയുണ്ടായത്. വാര്‍ദ്ധക്യ സഹജമായ മറ്റ് അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ അവ കൂടി ഭേദമായതിന് ശേഷം ദമ്പതികളെ ഡിസ്ചാര്‍ജ് ചെയ്യും.

കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി….

Posted by K K Shailaja Teacher on Monday, March 30, 2020